Jump to content

ആരിയൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആരിയൻ

പദോൽപ്പത്തി: പാ. ആരിയ < (സംസ്കൃതം) ആര്യ
  1. പുരാതനകാലത്ത് ഏഷ്യയുടെ മധ്യഭാഗത്തുനിന്നു ഭാരതത്തിൽ കുടിയേറിപ്പാർത്ത ജനതയിൽപ്പെട്ടവൻ, ആര്യാവർത്തനിവാസി;
  2. ശ്രേഷ്ഠൻ, മാന്യൻ, കുലീനൻ, അടുത്ത് പരിചയിക്കുന്നതിനു നല്ലവൻ, പാപകർമ്മത്തിനു മുതിരാത്തവൻ;
  3. നാടകത്തിലും മറ്റും പുരുഷന്മാരെ ബഹുമാനസൂചകമായി വിളിക്കാനുപയോഗിക്കുന്ന പദം;
  4. ജ്യേഷ്ഠൻ;
  5. ഗുരു;
  6. ശാസ്താവ്;
  7. ശ്വശുരൻ;
  8. (നാട്യ.) ബ്രാഹ്മണനെ അഭിസം ബോധന ചെയ്യാനുപയൊഗിക്കുന്ന പദം. ആരിയക്കൂത്ത് = ആരിയരെന്ന വർഗക്കാരുടെ കൂത്ത്, കയറുകളും കോലും ഉപയോഗിച്ചുകൊണ്ടുള്ള ഒരുതരം നൃത്തം

ആരിയൻ

പദോൽപ്പത്തി: (സംസ്കൃതം) ആര്യ
  1. ആര്യൻ, ഒരുതരം നെല്ല്
"https://ml.wiktionary.org/w/index.php?title=ആരിയൻ&oldid=295046" എന്ന താളിൽനിന്ന് ശേഖരിച്ചത്