അടിമ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അടിമ
- വേറൊരാൾക്ക് അടിപ്പെട്ട വ്യക്‌തി, വിലകൊടുത്തു വാങ്ങിയിട്ടോ തടവിലാക്കിയിട്ടോ സ്വന്തമായിത്തീർന്നവൻ;
- യജമാനനു വേണ്ടി കൂലി വാങ്ങാതെ ജോലി ചെയ്യാൻ കടപ്പെട്ട വ്യക്‌തി, കീഴാൾ, അടിയാൻ;
- [[ദദാസൻ, സേവകൻ;
- ഭക്‌തൻ;
- വിധേയൻ, വേറൊരാളിന്റെയോ വേറൊന്നിന്റെയോ ശക്‌തിക്കു കീഴ്പ്പെട്ടവൻ;
- ഒരു പഴയ ഭൂവുടമസമ്പ്രദായം, അടിമപ്പണിക്കു പകരം ജന്മമായി വിട്ടുകൊടുത്ത വസ്തു.(പ്ര.) അടിമ ഇരുത്തുക = പുണ്യവാളന്റെയോ, പുണ്യവതിയുടെയോ സംരക്ഷണയ്ക്കു കുട്ടിയെ സമർപ്പിക്കുക (ക്രിസ്തയനികളുടെ ഇടയിൽ); അടിമകിടത്തുക = ക്ഷേത്രത്തിന്റെ നടയിൽ കുഞ്ഞിനെ കിടത്തി ദേവന്റെയോ ദേവിയുടെയോ അടിമയാക്കുക