താളം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]താളം
- സംഗീതം, വാദ്യം, നൃത്തം തുടങ്ങിയവയിലെ കാലക്രിയാമാനം;
- ഇലത്താളം, കൈമണി;
- തലപ്പന്തുകളിയില് പന്തടിക്കുന്ന രീതികളില് ഒന്ന് (ഇടതുകൈകൊണ്ട് തുടയില്‍ അടിക്കുകയും വലതുകൈകൊണ്ട് പന്തടിക്കുകയും ചെയ്യുന്നത്). (പ്ര) താളംകുണുങ്ങുക = ജോലിയില് താമസം വരുത്തുക. താളംചവിട്ടുക = ക്ലേശിക്കുക;
- ചൊല്പ്പടിക്കുനടക്കുക;
- പ്രവർത്തിക്കാതെ സമയം കഴിച്ചുകൂട്ടുക. താളത്തിനു തുള്ളുക = മറ്റൊരാളിന്റെ ഇഷ്ടത്തിനു പ്രവർത്തിക്കുക. താളംപിടിക്കുക = താളമടിക്കുക;
- സേവപിടിക്കുക;
- സഹായിക്കുക. താളം പിഴയ്ക്കുക = താളം തെറ്റുക. താളം മറിയുക = തരക്കേടുണ്ടാവുക, അതുവരെയുള്ള രീതിവിട്ടു മറ്റൊരുരീതിയില് പെരുമാറുക. താളം മുറുകുക = ദ്രുതതാളത്തിലാവുക;
- പ്രവൃത്തി വേഗത്തിലാകുക