കൊമ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കൊമ്പ്
- ചിലയിനം മൃഗങ്ങളുടെ തലയിൽ മുളച്ചുവരുന്ന കൂർത്തതും കട്ടിയുള്ളതുമായ അവയവം; കൊമ്പുകുത്തുക = തോൽക്കുക, പരാജയപ്പെടുക, കീഴടങ്ങുക;
- വൃക്ഷങ്ങളുടെ ശാഖ; കവരം;
- വളഞ്ഞ ആകൃതിയിലുള്ള ഒരു സുഷിരവാദ്യം;
- പല്ലക്കിന്റെ തണ്ട്;
- പാമരം;
- കോൽ;
- കപ്പൽ മുളക്;
- തുടർമല;
- കൊടുമുടി;
- (നായാട്ടു.) മറുകുന്ന്;
- വൈദ്യന്മാർ രക്തം ഊറ്റിയെടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം;
- വള്ളത്തിന്റെ തല, അഗ്രം;
- ഒരുപക്ഷം, വശം (ചൂതുകളിയിലും മറ്റും); നാരായം; മുണ്ടിന്റെ കോന്തല; രാജ്യവിഭാഗം; നെല്ലിനെ നശിപ്പിക്കുന്ന ഒരുതരം പ്രാണി