Jump to content

സംവാദം:ലേശം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun

വിശേഷണമായല്ലേ പ്രയോഗം? --Vssun (സംവാദം) 05:34, 6 ജനുവരി 2013 (UTC)Reply

എന്നു പറഞ്ഞുകൂടാ. ഒരു യൂണിറ്റ് എന്ന നിലയിൽ വിശേഷണവും ആണു് എന്നേ പറയാനാവൂ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:17, 6 ജനുവരി 2013 (UTC)Reply

ലേശം അസ്തിതാപരിമാണവാചി (existential quantifier) ആണ്. ഇംഗ്ലീഷിലെ some. പരിണാമവാചികൾ (സർവ്വ)നാമവും വിശേഷണവുമാകാം ചിലപ്പോൾ. പക്ഷേ 'ലേശം' സ്വതേ വിശേഷണമാണ് എന്നാണ് എന്റെ പക്ഷം.--തച്ചന്റെ മകൻ 12:10, 6 ജനുവരി 2013 (UTC)

സമ്മതം ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:19, 6 ജനുവരി 2013 (UTC)Reply
'ലേശം' വിശേഷണം മാത്രമാണെന്ന് പക്ഷമില്ല. ഒരു പദം ഏതു പദവിഭാഗത്തിൽപ്പെടുന്നു എന്ന് എന്ന് നിർണ്ണയിക്കുന്നത് വാക്യത്തിലെ അതിന്റെ സ്ഥാനമാണ്. പദവിഭാഗത്തിന് മാനദണ്ഡം വാക്യമാണ്.
മലയാളത്തിലെ നാമത്തെയും മറ്റും തിരിച്ചറിയാൻ രണ്ട് അപഗ്രഥനങ്ങൾ ഞാൻ നടത്താറുണ്ട്.

രൂപസിദ്ധി പരിശോധന:

ഏഴു വിഭക്തിപ്രത്യയങ്ങളിൽ ഏതാണ്ട് എല്ലാം ചേരുന്ന രൂപങ്ങൾ തീർച്ചയായും നാമമാണ്. ആധാരികയിൽ മാത്രം പ്രയോഗമുള്ളവയോ ആധാരികാർത്ഥം ഉൾച്ചേർന്നതോ ആയ പദങ്ങൾ ഗതിയോ(<അവ്യയം) ക്രിയാവിശേഷണമോ ആയി കാണുന്നതാണ് നല്ലത് (താഴത്തെ പരിശോധനകൂടി നടത്തുക). നാമത്തിനു പിൻപറ്റുന്ന രൂപമാണ് ഗതി. അല്ലാത്തവ ക്രിയാവിശേഷണം. സന്ധിസമാസങ്ങൾ കൂടാതെ നാമത്തെ വിശേഷിപ്പിക്കുന്ന രൂപം നാമവിശേഷണാമാണ്.

സ്ഥാനപരിശോധന:

നിർദ്ദേശികയിലുള്ള, നാമമെന്ന് ഉറപ്പുള്ള സമാനപദങ്ങളെ (ഉ:ചെറുത്) നമ്മുടെ കയ്യിലുള്ള പദംകൊണ്ട് ആദേശം ചെയ്താൽ കിട്ടുന്ന വാക്യങ്ങൾക്ക് വ്യാകരണപ്പിശകില്ലെങ്കിൽ അത് നാമവുമാണ്. ഈ പരിശോധന ലേശം, അല്പം തുടങ്ങിയവ നാമവുമാണെന്ന് മനസ്സിലാക്കാം.--തച്ചന്റെ മകൻ 13:05, 6 ജനുവരി 2013 (UTC)
അൽപം മാറ്റിയെഴുതി. --Vssun (സംവാദം) 13:47, 6 ജനുവരി 2013 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:ലേശം&oldid=346942" എന്ന താളിൽനിന്ന് ശേഖരിച്ചത്