സംവാദം:പടു

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

പടുക്കൾ എന്ന പ്രയോഗം നോക്കിയാൽ, പടുവിന്, സമർത്ഥൻ എന്ന നാമരൂപമുണ്ടോ? --Vssun 18:22, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

മറ്റു വിശേഷണങ്ങൾ[തിരുത്തുക]

പടുകുഴി, പടുകാലം, പടുവൃദ്ധൻ എന്നിവയിൽ വരുന്ന അർത്ഥങ്ങൾ? --Vssun 07:09, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

Waste (ഉപയോഗശൂന്യം) എന്ന അർത്ഥത്തിനു വേണ്ട ശുദ്ധദ്രാവിഡവാക്കാണു് 'പടു'. പടുക / പട്ടുപോവുക എന്നാൽ ഉപയോഗശൂന്യമായിത്തീരുക എന്നർത്ഥം. നാമരൂപം: പടല് / പടൽ പടുവം (=പടുനിലം), പടുതിരി, പടുകിഴവൻ, പടുകിണർ.....

പടുത / പടുത്വം എന്ന സംസ്കൃതവാക്കിൽനിന്നാണു് പടു = സമർത്ഥൻ /വിദഗ്ദൻ , പാടവം പടുമതി ഒക്കെ വരുന്നതു്.

ഇതു കൂടാതെ, പടു = ഉപ്പ്, കൈപ്പൻ പടവലം, ചീനക്കർപ്പൂരം, കൂൺ, അടാവിക്കച്ചോലം, ഭൂതാങ്കുശം, ചങ്ങലം പരണ്ട.

'പടു'ക്കുക എന്ന സകർമ്മകക്രിയ വ്യത്യസ്തമാണു്. നിർമ്മിക്കുക, കെട്ടിയുയർത്തുക നിരത്തുക, Also പടുക്കുക = വീഴ്ത്തുക, കിടത്തുക from പടുക. (പ്രയോജകകൃതി) ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:05, 1 ജൂൺ 2012 (UTC)[മറുപടി]

വളരെ നന്ദി. മാറ്റം ശ്രദ്ധിക്കുക. --Vssun (സംവാദം) 03:13, 2 ജൂൺ 2012 (UTC)[മറുപടി]

പടുക എന്ന വാക്കിന്റെ ധാതുരൂപമാണെന്ന് കിട്ടിയത് ചേർത്തു. --Vssun (സംവാദം) 05:39, 3 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:പടു&oldid=338037" എന്ന താളിൽനിന്ന് ശേഖരിച്ചത്