സംവാദം:

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഉപസർഗ്ഗമായി വരുമ്പോൾ പോലെ എന്നാണോ അർത്ഥം വരുന്നത്? s:താൾ:Ramarajabahadoor.djvu/293 ഇവിടെ ആചന്ദ്രം എന്ന പ്രയോഗം കാണുക --Vssun (സംവാദം) 15:29, 20 മേയ് 2012 (UTC)[മറുപടി]


ആ എന്ന ഉപസർഗ്ഗത്തിനു് ഉടനീളം അല്ലെങ്കിൽ തുടക്കം മുതൽ ഒടുക്കം വരെ എന്നർത്ഥം പറയാം.

ആചന്ദ്രം = ചന്ദ്രൻ ഉള്ള കാലം വരെ.

ആഗോളം, ആസകലം തുടങ്ങിയ ഉദാഹരണങ്ങൾ ഓർക്കുക. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:20, 20 മേയ് 2012 (UTC)[മറുപടി]

ആചന്ദ്രം എന്നുവെച്ചാൽ ചന്ദ്രനുള്ള കാലംവരെ, ചന്ദ്രൻവരെ എന്നൊക്കെ. 'വളരെക്കാലം'. 'എന്നെന്നും' എന്നൊക്കെ കരുതാവുന്ന ഒരു പ്രയോഗം. ഉപസർഗ്ഗങ്ങൾ പൂർണ്ണാർത്ഥം ഉൾക്കൊള്ളുന്നവയല്ല. അവ ദ്യോതകങ്ങളാണ്. പ്രയോഗത്തിൽനിന്ന് ഗ്രഹിക്കണം അർത്ഥം. അവ്യയീഭാവത്തിൽ പൊതുവേ 'മുതൽ, വരെ, ഓടുകൂടി, സർവ്വം' തുടങ്ങിയവയാണ് അർത്ഥം. യാസ്കനിരുക്തത്തിൽ 'അർവാൿ' എന്നാണ് അർത്ഥം നൽകുന്നത്.--തച്ചന്റെ മകൻ 07:43, 21 മേയ് 2012 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:ആ&oldid=283406" എന്ന താളിൽനിന്ന് ശേഖരിച്ചത്