Jump to content

സംവാദം:അവലംബ്യ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun

ഇങ്ങനെ ഈ വാക്കില്ലാത്ത വിക്കിയിലേക്ക് ലിങ്ക് കൊടുക്കുന്നതെന്തിനാണ്? --Vssun (സംവാദം) 09:16, 31 ജനുവരി 2013 (UTC)Reply


ഈ ലിങ്ക് പരിപാടി എനിക്ക് മനസ്സിലാകുന്നില്ല് എന്നതുകൊണ്ട് ചെയ്തതാണ്. അതായത് ഒരു വാക്ക് ഏതൊക്കെ ഭാഷയിൽ ആ വാക്കുണ്ടോ അവ ലിങ്കായി വരുമെന്നാണ് പറയുന്നത്. എന്നാൽ നമ്മൽ കൃത്രിമമായി സൃഷ്ടിച്ചാലല്ലാതെ അതു വന്നുകാണാനില്ല. ഉദാ अश्वः। ഈ വാക്കിന് മലയാളത്തിലും സംസ്കൃതത്തിലും പേജ് ഉണ്ട്. പക്ഷേ അതിൽ ലിങ്ക് വന്നുകാണാനില്ല. . അതുകൊണ്ട് തന്നെ എല്ലാ വിക്കിയിലേക്കും പദം ഉണ്ടാക്കുമ്പോൽ തന്നെ ഞാൻ ലിങ്ക് കൊടുക്കറുണ്ട്. കുഴപ്പം അഥവാ സാങ്കേതികത ആരും എന്നോട് ഇതുവരെ, ചൊദിച്ചിട്ടും മറുപടി തന്നിട്ടും ഇല്ല. എന്റെ സംവാദം. വിശദീകരിക്കുമെന്ന് കരുതുന്നു.--പകലോൻ ജലാരണ്യ (സംവാദം) 10:10, 4 ഫെബ്രുവരി 2013 (UTC)Reply

ഈ മാറ്റം ഉദാഹരണമായിക്കാണുക. ഇവിടെ താൾ ഉണ്ടാക്കിയപ്പോൾ ഇംഗ്ലീഷ് വിക്കിയിലേക്ക് മാത്രമേ കണ്ണി ചേർത്തിരുന്നുള്ളൂ. മറ്റുള്ള ഭാഷകളിലേക്കുള്ളവ, ബോട്ട് ചേർത്തതാണ്. ആദ്യത്തെ കണ്ണികൾ നമ്മൾ തന്നെ ചേർക്കണം. ബാക്കിയുള്ളവ തനിയേ ബോട്ട് ചേർത്തോളും. നമ്മൾ ചേർക്കുമ്പോൾ വാക്ക് നിലവിലുള്ള ഭാഷാവിക്കികളിലേക്ക് മാത്രം കണ്ണിചേർക്കുക. അതായത് ഒരു പുതിയ വാക്ക് ഇവിടെ ചേർക്കുമ്പോൾ ആ വാക്ക് സംസ്കൃതത്തിലുണ്ടെങ്കിൽ ആ വിക്കിയിലേക്ക് മാത്രം കണ്ണിചേർക്കുക. ഇംഗ്ലീഷിലുണ്ടെങ്കിൽ അവിടേക്കും കണ്ണിചേർക്കുക. --Vssun (സംവാദം) 11:04, 4 ഫെബ്രുവരി 2013 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:അവലംബ്യ&oldid=389607" എന്ന താളിൽനിന്ന് ശേഖരിച്ചത്