മരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മരണം

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
മരണം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ജീവനാശം, ചാവ്‌,
  2. (വിശ്വാസം) ജീവാത്മാവ്‌ ശരീരത്തെ വെടിയുന്ന അവസ്ഥ

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: death

നാമം[തിരുത്തുക]

മരണം

  1. ഒരിനം വിഷം

വിവിധ പ്രയോഗങ്ങൾ[തിരുത്തുക]

  • തട്ടിപോയി
  • ചത്ത്‌ പോയി
  • ശവമായി
  • പണ്ടാരമടങ്ങി
  • വടിയായി
  • പോക്കായി
  • മേലോട്ടെടുത്തു
  • പരലോകം പൂകി
  • പെട്ടിയിലായി
  • അന്തരിച്ചു
  • നിര്യാതനായി
  • ദിവംഗതനായി
  • കാലം ചെയ്തു
  • നാട് നീങ്ങി
  • മൃതിയടഞ്ഞു
  • അന്ത്യ യാത്ര പറഞ്ഞു
  • അന്ത്യശ്വാസം വലിച്ചു
  • വിട പറഞ്ഞു
  • അരങ്ങൊഴിഞ്ഞു
  • ദൈവം വിളിച്ചു
  • അന്ത്യനിദ്ര പ്രാപിച്ചു
  • കാലയവനികക്കുള്ളിൽ മറഞ്ഞു
  • മരിച്ചു പോയി
  • മയ്യത്തായി
  • ഓർമ്മയായി
  • ഭിത്തിയേൽ തൂങ്ങി ( കേറി )
  • ചീട്ടു കീറി
  • ഫ്യൂസ് ആയി
  • പേര് വെട്ടി
  • കാറ്റ് പോയി
  • വെടി തീർന്നു
  • കാഞ്ഞു പോയി
  • തെക്കൊട്ടെടുത്തു
  • ഗ്യാസ് തീർന്നു ..
  • കാലനെ കാലൻ കൊണ്ടുപോയി
  • ചെരിഞ്ഞു / ചരിഞ്ഞു
  • വായ്ക്കരിയിട്ടു/വായിൽ അരിയിട്ടു
  • ഒടുങ്ങി
  • മൂക്കി പഞ്ഞികേറി
  • പഞ്ഞിക്കിട്ടു
  • സിദ്ധി കൂടി
  • ആയുസ്സെത്തി
  • ശ്വാസം നിലച്ചു
  • ഇഹലോകവാസം വെടിഞ്ഞു
  • ലെവലായി
  • കട്ടേം കൂടും മടങ്ങി
  • ആപ്പിസു പൂട്ടി ( സീലായി )
  • കർത്താവ്‌ വിളിച്ചു
  • കഥ കഴിഞ്ഞു
  • സ്വർഗസ്ഥനായി
  • പ്രാണൻ വെടിഞ്ഞു
  • സമാധിയായി
  • ഇടപാട് തീർന്നു
  • കുഴിലേക്ക് എടുത്തു
  • കട്ടിലോഴിഞ്ഞു
  • ഉപദ്രവം ഒഴിഞ്ഞു
  • കത്തിരു കഴിഞ്ഞു
  • കളം വിട്ടു
  • ഊർധ വായു വലിച്ചു
  • വലിയും വലിപ്പിരും കഴിഞ്ഞു
  • മുൻടാരക്കല്ല് വെച്ചു
  • അടിയെ പോയി
  • മൃത്യു വരിച്ചു
  • ഒടുങ്ങി
  • അടക്കി
  • തിരശീല വീണു
  • അണഞ്ഞു
  • പൊലിഞ്ഞു
  • കബറടങ്ങി
  • ഉടലോടെ പോയി
  • മൂപ്പിര് കഴിഞ്ഞു
  • ഓർമ്മയായി
  • ഭഗവത് സന്നിധി പൂകി
  • കണ്ണടഞ്ഞു
  • തീർന്നു കിട്ടി
  • മണ്മറഞ്ഞു
  • കഴുവിൽ ഏറി
  • മണ്ണടിഞ്ഞു
  • മണ്ണടിക്കാവിൽ പോയി
  • മണ്ണടി ആപ്പിസ്സു കേറി
  • സ്വാഹയായി
  • പുക കണ്ടു
  • പുകച്ചു
  • മേലപ്പിസു പൂകി
  • കാലൻ വണ്ടി കയറി
  • പോയികിട്ടി
  • സ്വർഗലോകം പൂകി
  • യമൻ വിളിച്ചു
  • യമരാജ സന്നിധി പൂണ്ടു
  • സ്വർഗ്ഗയാത്ര ചെയ്തു
  • ബാന്ധ ഒഴിഞ്ഞു
  • കെട്ടടങ്ങി
  • കേസ് കെട്ടു തീർന്നു
  • അന്ത്യനിദ്രയാണ്ടു
  • മറ്റെക്കര കേറി
  • അവസാനിച്ചു
  • ചിന്ത്യമായി
  • മാരണമോഴിഞ്ഞു
  • മരണമടഞ്ഞു
  • വിസ കിട്ടി
  • പടമായി
  • തീപ്പെട്ടു
  • ഒരുപ്പോക്ക് പോയി
  • വെടി തീർന്നു
  • ബൂന്തായി
"http://ml.wiktionary.org/w/index.php?title=മരണം&oldid=409048" എന്ന താളിൽനിന്നു ശേഖരിച്ചത്