നാണം
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
നാണം
- അകൃത്യം ചെയ്തുപോയതിൽ തോന്നുന്ന ആത്മനിന്ദ, ലജ്ജ;
- കാമുകന്റെ ദർശനം സാമീപ്യം സ്മരണ എന്നിവകൊണ്ട് സ്ത്രീക്കു രതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനുഭൂതി;
- സങ്കോചം. (പ്രയോഗത്തിൽ) നാണവും മാനവും ഇല്ലാതെ. നാണംകുണുങ്ങി = നാണം കുണുങ്ങുന്ന ആൾ, സഭാകമ്പമുള്ള ആൾ. നാണംകുണുങ്ങുക = നാണിക്കുക;
- നാണം ഭാവിക്കുക. നാണംകെടുക = ലജ്ജ ഇല്ലാതാകുക;
- അപമാനിക്കപ്പെടുക. നാണംകെടുത്തുക = അപമാനിക്കുക;
- ലജ്ജ ഇല്ലാതാക്കുക