താറ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

താറ്

പദോൽപ്പത്തി: <തറുക
  1. ഉടുപുടവയുടെ ഒരറ്റം പിന്നിലേക്കു വലിച്ചുകുത്തിയത്‌;
  2. കൗപീനം. (പ്ര) താറുകെട്ടുക = തറ്റുടുക്കുക. താറുതാങ്ങുക = കാര്യസാധ്യത്തിനായി അഭിമാനം വിറ്റ്അന്യനെ ആശ്രയിക്കുക. താറുപാച്ചുക = തറ്റുടുക്കുക. ഊരാള് ഇല്ലാത്ത മുക്കാല് വട്ടത്ത്താറുംവിട്ട്നിരങ്ങാം. (പഴഞ്ചൊല്ല്)

നാമം[തിരുത്തുക]

താറ്

പദോൽപ്പത്തി: താര്
  1. ക്രമം;
  2. ആഭരണത്തിന്റെ മധ്യഭാഗത്ത്ചിത്രപ്പണിചെയ്തുചേർക്കുന്ന ഭാഗം;
  3. ഉണ്ടനൂല് ചുറ്റുന്നതിനുള്ള ഒരു ഉപകരണം;
  4. നൂലുണ്ട. (പ്ര) താറിടുക = ചകിരിനാരു തിരിയാക്കുക. താറുരുട്ടുക = നൂല്പിരിക്കുക

നാമം[തിരുത്തുക]

താറ്

  1. ടാർ (പ്ര) താറടിക്കുക = താർപുരട്ടുക;
  2. ചീത്തയാക്കുവാൻ ശ്രമിക്കുക, അപകീർത്തിപ്പെടുത്തുക
"https://ml.wiktionary.org/w/index.php?title=താറ്&oldid=403673" എന്ന താളിൽനിന്ന് ശേഖരിച്ചത്