ചിലന്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചിലന്തി

  1. ഒരു ക്ഷുദ്രജീവി, എട്ടുകാലി;
  2. കുട്ടികളുടെ കാലിൽ വരുന്ന ഒരുതരം ചൊറി, അജഗല്ലകം;
  3. കവിൾവാർപ്പിന്റെ ഒരു വകഭേദം, ചെകിട്റ്റിൽ ഉണ്ടാകുന്ന ഒരിനം കുരു;
  4. ഒരിനം വസൂരി, കഫദോഷംകൊണ്ടുണ്ടാകുന്നത്;
  5. നെയ്ത്ത് തൊഴിലാക്കിയിട്ടുള്ള ചിലജാതിക്കാരെ പരിഹാസമായി സംബോധനചെയ്യാൻ ഉപയോഗിച്ചിരുന്ന പദം;
  6. വള്ളിയായി പടരുന്ന ഒരു പച്ചമരുന്ന്;
  7. ഒരുതരം വൃക്ഷം. ചിലന്തിനൂൽ = ചിലന്തിയുടെ ശരീരത്തിൽനിന്നുണ്ടാകുന്ന പശയുള്ള നൂല്. ചിലന്തിവല = ചിലന്തികെട്ടിയുണ്ടാക്കുന്ന വല;
  8. (പ്ര.) കുടുക്കിലാക്കാനുള്ള ഉപായം
"https://ml.wiktionary.org/w/index.php?title=ചിലന്തി&oldid=276876" എന്ന താളിൽനിന്നു ശേഖരിച്ചത്