ചാവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചാവ്
- മരണം;
- മരിച്ചുപോയവരുടെ ആത്മാവ്;
- മൃതദേഹം;
- ഒരുതരം കാട്ടുകിഴങ്ങ്;
- (ജ്യോതിഷം) എട്ടാമെടം. ചാവിങ്കൊടുക്കുക, -വയ്ക്കുക = പരേതാത്മാക്കളെ ഉദ്ദേശിച്ച് ആഹാരസാധനങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ അർപ്പിക്കുക. (പ്ര) ചാവിൻകല്യാണം = പിണ്ഡം അടിയന്തിരം. ചാവുകൊള്ളുക = മരണസംബന്ധമായ അടിയന്തിരം നടത്തുക. ചാവെടുക്കുക = മൃതദേഹം പട്ടടയിലേക്കു കൊണ്ടുപോകുക