ചമയം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചമയം
- തയ്യാറാക്കൽ, ഒരുക്കം, അണിഞ്ഞൊരുങ്ങൽ;
- വേഷം, അലങ്കാരം;
- പാചകംചെയ്യൽ;
- അനുഭവക്കാരൻ ആ വസ്തുവുൽചെയ്യുന്ന ദേഹണ്ഡം (വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, കുളങ്ങൾ, തോടുകൾ മുതലായവ). ചമയം അഴിക്കുക = അലങ്കാരങ്ങൾ നീക്കുക. ചമയക്കൂട്ട് = ശരീരഭംഗിവരുത്താനുള്ള ലേപനവസ്തു. ചമയക്കോപ്പ് = അണിയാനുള്ള വസ്തുക്കൾ. ചമയം ചാർത്തുക = ആടയാഭരണങ്ങൾ അണിയുക. ചമയപ്പള്ളിയറ = ചമയപ്പുര. ചമയപ്പാട് = ഒരുക്കം, വേഷം അണിയൽ. ചമയപ്പാട്ടം = കുഴിക്കാണപ്പാട്ടം. ചമയമുറി = ചമയപ്പുര. ചമയവില = ദേഹണ്ഡവില. കാൽകോലവും മുക്കാൾ ചമയവും (പഴഞ്ചൊല്ല്)