ഗണ്ഡം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഗണ്ഡം
- പദോൽപ്പത്തി: (സംസ്കൃതം) ഗണ്ഡ
- കവിൾത്തടം;
- ആന, കുതിര മുതലായ മൃഗങ്ങളുടെ കവിൾത്തടം, കണ്ണിനോടടുത്ത ഭാഗം;
- പരു, കുരു;
- ഒരു രോഗം, കൃകഗ്രന്ഥി വീക്കം, കഴുത്തിൽ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന മാംസവളർച്ച;
- കുമിള;
- മൂത്രാശയം;
- അടയാളം;
- (ജ്യോതിഷം) ഒരു പ്രത്യേക രീതിയിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും കേന്ദ്രീകരിക്കുന്ന സമയം;
- (ജ്യോതിഷം) ശനി നിൽക്കുന്ന നക്ഷത്രത്തിൽ നിന്നും 20 -ആമത്തെ നക്ഷത്രം;
- നാലുകവടി കൂടിയതിനു തുല്യമായ ഒരു നാനയം;
- കാണ്ടാമൃഗം;
- (ആല.) പ്രസ്തുതവുമായി ബന്ധപ്പെട്ടതും എന്നാൽ മറ്റൊരർഥം കൂടിയുള്ളതുമായ പ്രസ്താവം (ഭാഷണത്തെ നാലായി തിരിച്ചതിൽ ഒന്ന് വീഥി. വീഥിയുടെ 13 അംഗങ്ങളിലൊന്ന്, ഗണ്ഡം)