Jump to content

കർണിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(കർണ്ണിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം

[തിരുത്തുക]

കർണിക

പദോൽപ്പത്തി: (സംസ്കൃതം) കർണികാ
  1. (സ്ത്രീകൾ) കാതിലണിയുന്ന ആഭരണം;
  2. താമരപ്പൂവിന്റെ നടുവിലുള്ള ബീജകോശം, താമരയല്ലി;
  3. ആനയുടെ തുമ്പിക്കയ്യുടെ അഗ്രം;
  4. കൈയുടെ നടുവിരൽ;
  5. മുഞ്ഞ;
  6. ചേമന്തി;
  7. പേരേലം;
  8. ആട്ടുകൊട്ടപ്പാല;
  9. താമരക്കാപോലെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ (യോനിയിലും മറ്റും) ഉണ്ടാകുന്ന മാംസാങ്കുരം;
  10. എലിവിഷം, ചിലന്തിവിഷം എന്നിവകൊണ്ടുണ്ടാകുന്ന വ്രണം;
  11. തോക്കിന്റെ കുറിഞ്ഞി;
  12. രണ്ടുപാടും വളഞ്ഞു കൈതമുള്ളുപോലെ മുനയുള്ള ഇരുമ്പുനാക്ക് (അസ്ത്രത്തിന്റെ);
  13. പീഠത്തിൽ ലതയുടെ ആകൃതിയിൽ ചെയ്യുന്ന ഒരു അലങ്കാരം; വ്യഭിചാരിണി, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൾ; കൽച്ചുണ്ണാമ്പ്; കുമ്മായക്കരണ്ടി; എഴുത്താണി; ഒരു അപ്സരസ്സ്
"https://ml.wiktionary.org/w/index.php?title=കർണിക&oldid=482744" എന്ന താളിൽനിന്ന് ശേഖരിച്ചത്