Jump to content

കുണ്ടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കുണ്ടി

  1. ആസനം, ചന്തി, പൃഷ്ഠം. (പ്ര) ഉടുക്കാക്കുണ്ടി = വസ്ത്രംകൊണ്ടു മറക്കപ്പെടാത്ത പൃഷ്ഠം. കുണ്ടികഴുകുക = ശൗചിക്കുക;
  2. ചെറിയപാത്രം, കുണ്ടിക;
  3. പാത്രത്തിന്റെ അടിവശം. കുണ്ടിയിടുക = ഉടയുക, ചുവട്ടിൽ ദ്വാരം വീഴുക, നടുക്കു കീറലുണ്ടാകുക;
  4. പറങ്കിമാങ്ങ (അണ്ടികൂടാതെയുള്ള ഭാഗം). (പ്ര) കാറക്കുണ്ടി = പഴുക്കാത്ത പറങ്കിമാങ്ങ;
  5. യോനി;
  6. ലിംഗം;
  7. കരിമ്പിൻതണ്ടിന്റെ മുട്ടുകളുടെ ഇടയിലുള്ള ഭാഗം. (പ്ര) കുണ്ടിക്കാണം = വേശ്യാവൃത്തിക്കു ചുമത്തിയിരുന്ന നികുതി. കുത്തുന്ന മൂരിയുടെ കുണ്ടിയിൽക്കയർ = സൂചി. ഒരുകുണ്ടിയിൽ രണ്ടുപാമ്പാട്ടം = രണ്ടുപേർചേർന്നുള്ള നെല്ലുകുത്തൽ (കടങ്കഥ)
"https://ml.wiktionary.org/w/index.php?title=കുണ്ടി&oldid=105052" എന്ന താളിൽനിന്ന് ശേഖരിച്ചത്