കാർത്തിക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]കാർത്തിക
നാമം
[തിരുത്തുക]കാർത്തിക
- ഇരുപത്തിയെട്ടുനക്ഷത്രങ്ങളിൽ മൂന്നാമത്തേത്, ഇത് ആറുതാരകങ്ങൾ ചേർന്നതാണ് (ഏഴെന്നും പക്ഷം);
- കാർത്തിക നക്ഷത്രത്തിൽ ചന്ദ്രൻ നിൽക്കുന്ന ദിവസം;
- കാർത്തികയിൽ പൂർണചന്ദ്രൻ നിൽക്കുന്ന മാസം, വൃശ്ചികമാസം. (പ്ര) കാർത്തിക വിളക്ക് = ലക്ഷ്മീപ്രീതിക്കുവേണ്ടി വൃശ്ചികമാസത്തിലെ കാർത്തികനാളിൽ കൊളുത്തിവയ്ക്കുന്ന വിളക്ക്;
- കാർത്തിക നക്ഷത്രത്തിന്റെ അധിദേവതകളായ ആറു ദേവിമാരിൽ ഓരോരുത്തരേയും കുറിക്കുന്ന പേര്. സുബ്രഹ്മണ്യനെ ആദ്യമായി മുലയൂട്ടിയത് കാർത്തികമാരാണ് (കാർത്തികേയൻ നോക്കുക);
- മേത്തോന്നി, കാന്തൾ (കാർത്തിക മാസത്തിൽ പൂക്കുന്നതിനാൽ ഈ പേർ)