കാച്ചുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

കാച്ചുക

പദോൽപ്പത്തി: (തമിഴ്)കായ്ചുതല്
  1. ദ്രാവകങ്ങൾ ചൂടാക്കി പാകപ്പെടുത്തുക. ഉദാ: എണ്ണകാച്ചുക, പാൽകാച്ചുക;
  2. ചൂടാക്കുക, അനത്തുക;
  3. പൊരിക്കുക, വറക്കുക. (പ്ര) കാച്ചിക്കുത്തുക = കിഴിചൂടാക്കി ശരീരത്തിൽ രോഗബാധിതസ്ഥലങ്ങളിൽ ഊന്നുക;
  4. തീയിൽ കാട്ടുക;
  5. തീയിൽകാട്ടി ചമതയിലോ മറ്റോ അഗ്നിയെ ആവാഹിച്ചെടുക്കുക;
  6. ലോഹങ്ങൾ തീയിൽ പഴുപ്പിച്ചു ശുദ്ധിചെയ്തു പരുവപ്പെടുത്തുക;
  7. ചൂടുവയ്ക്കുക (കാളയ്ക്കും മറ്റും);
  8. ചൂടുവച്ച് അടയാളമുണ്ടാക്കുക (ഒരുതരം ശിക്ഷ);
  9. അടയ്ക്കുക (..);
  10. തിളപ്പിച്ചു ദ്രാവകാംശം വറ്റിക്കുക;
  11. കൊല്ലുക, വകവരുത്തുക;
  12. വാറ്റുക; കൂടുതലായി പ്രയോഗിക്കുക, അധികമായി സംസാരിക്കുക, തകർക്കുക; മതിയാവോളം ഭക്ഷിക്കുക
"https://ml.wiktionary.org/w/index.php?title=കാച്ചുക&oldid=304510" എന്ന താളിൽനിന്ന് ശേഖരിച്ചത്