Jump to content

കാട്ടുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കാട്ടുക

പദോൽപ്പത്തി: കാണുക
  1. കാഴ്ചയിൽപ്പെടുത്തുക, കാടിക്കുക;
  2. (സകർമ്മകം) പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക, കാണാനിടയാക്കുക; കാണിക്കുക
  3. ചെയ്യുക, പ്രവർത്തിക്കുക. ഉദാ: കുണ്ടാമണ്ടികാട്ടുക, നീചത്വംകാട്ടുക. അരപ്പണി ആശാനേയും കാട്ടരുത് (പഴഞ്ചൊല്ല്);
  4. മനസ്സിലാക്കുക, ബോധ്യമാക്കിക്കൊടുക്കുക, തെളിയിക്കുക;
  5. കൊടുക്കുക ഉദാ: പശുവിനെ വെള്ളം കാട്ടുക;
  6. ആരാധനാവിധിയെന്ന നിലയിൽ ദേവനെ ഉദ്ദേശിച്ചു ദീപധൂപാദികൾ കത്തിച്ചുഴിയുക. ഉദാ: ദീപം കാട്ടുക. (പ്ര) കാട്ടിക്കൂട്ടുക = വല്ലവിധവും ചെയ്തുവയ്ക്കുക, ഒരടുക്കും ചിട്ടയുമില്ലാതെ തോന്നിയപടി ചെയ്യുക, കണ്ടമാനം ചെയ്യുക, ഒരുവിധം ഒപ്പിക്കുക.

പര്യായങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
    • ഇംഗ്ലീഷ്: to show
    • ഇംഗ്ലീഷ്: to do, perform
"https://ml.wiktionary.org/w/index.php?title=കാട്ടുക&oldid=551612" എന്ന താളിൽനിന്ന് ശേഖരിച്ചത്