കലാശം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കലാശം
- പദോൽപ്പത്തി: (അറബി)
- നൃത്തസംഗീതാദികൾ വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പിച്ച് അവസാനിപ്പിക്കൽ;
- കഥകളിയിൽ നടൻ കരചരണവിന്യാസങ്ങൾ താളത്തോടും മേളത്തോടും യോജിപ്പിച്ചു പദത്തിന്റെ ഓരോ ഖണ്ഡവും ആടി അവസാനിപ്പിക്കൽ. (പ്ര.) കലാശക്കൈ = കഥകളിയിൽ കലാശം ചവിട്ടുമ്പോൾ കാണിക്കുന്ന കൈമുദ്ര, കയ്യും കലാശവും കാണിക്കുക = കഥകളി നടനെപ്പോലെ കയ്യും കാലും ചലിപ്പിക്കുക;
- വേഗത്തിലുള്ള ചലനം;
- കളരിപ്പയറ്റിൽ ഓരോ അടവും അവസാനിപ്പിക്കുന്ന ചവിട്ട്. (പ്ര.) കലാശക്കോട്ട = വെടിക്കെട്ടു തീരാറാകുമ്പോൾ ഒരുമിച്ചു കത്തത്തക്കവണ്ണം പലയിനങ്ങൾ ഒന്നിച്ചുകൂട്ടി നിറച്ചു കമ്പക്കാലിൽ ഉണ്ടാക്കുന്ന തട്ട്. വെടിക്കെട്ടിന്റെ അവസാനഭാഗം; കലാശക്കൊട്ട് = അവസാനത്തെ പ്രവൃത്തി; കലാശം ചവിട്ടുക = അവസാനിപ്പിക്കുക