കട്ടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കട്ടി
- കടുപ്പം, ഉറപ്പ്, ബലം. ഉദാ: മുണ്ടിന്റെ കട്ടി, മരപ്പട്ടയുടെ കട്ടി;
- ഭാരം, സാന്ദ്രത;
- തുലാസ്സിൽ തൂക്കുന്നതിന് ഉപയോഗിക്കുന്ന പടി, ലോഹക്കഷണം. ഉദാ: പത്തുകിലോ കട്ടി, തുലാസ്സും കട്ടിയും;
- സ്വർണം വെള്ളി മുതലായവയുടെ കട്ട. ഉദാ: സ്വർണക്കട്ടി;
- ദ്രവസാധനങ്ങൾ ഉറഞ്ഞു കട്ടപിടിച്ചത്. ഉദാ: പാൽക്കട്ടി, കരിപ്പുകട്ടി;
- മാംസപേശികൾക്കു നീരുവന്നു കനക്കുന്നത്, പ്ലീഹ സംബന്ധമായ ഒരു രോഗം;
- അടിയിലുടുക്കുന്ന കട്ടിമുണ്ട്. ഉദാ: കട്ടിയും കവണിയും.
വിശേഷണം
[തിരുത്തുക]കട്ടി