സ്ഥാലീപുലാകന്യായം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോല്പത്തി
[തിരുത്തുക]സ്ഥാലി (കലം, ചോറു വെയ്ക്കുന്ന പാത്രം) + പുലാകം (ചോറ്)
നാമം
[തിരുത്തുക]സ്ഥാലീപുലാകന്യായം
- ന്യായങ്ങളിലൊന്ന്; കലത്തിലെ ചോറ് വെന്തോ എന്നറിയാൻ അതിലെ മുഴുവൻ ചോറും പരിശോധിക്കേണ്ട ആവശ്യം ഇല്ല. ഒന്നോ രണ്ടോ വറ്റെടുത്തു നോക്കിയാൽ വേവ് അറിയാം. മൊത്തത്തിലുള്ളതിന്റെ ഗുണമറിയാൻ മുഴുവനും പരിശോധിക്കണമെന്നില്ല എന്ന തത്ത്വം.