സംവാദം:തുങ്ങഗ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അക്ഷരത്തെറ്റല്ലേ? തുംഗ തന്നെയല്ലേ ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 15:21, 5 ഓഗസ്റ്റ് 2012 (UTC)

ആ നിഘണ്ടുവിൽ സംസ്കൃതമൂലമുള്ള, അത്തരം പ്രസക്തിയുള്ള, പദങ്ങളിൽ അനുസാരത്തിനു പകരം കവർഗ്ഗാനുനാസികമായ 'ങ്' ആയിരുന്നു ഉപയോഗിച്ചിരുന്നതു്. (ശരിക്കും അങ്ങനെത്തന്നെയാണു വേണ്ടിയിരുന്നതും). അതായതു് ഈ വാക്കു് തുങ്ഗ എന്നാണു് അവിടെയുണ്ടായിരുന്നതു്. ടൈപ്പിങ്ങിൽ (അല്ലെങ്കിൽ മൊത്തമായി അനുസാരത്തിലേക്കു മാറ്റുമ്പോൾ) സംഭവിച്ച തെറ്റാണു്. തുംഗ എന്നാണു ശരി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:50, 5 ഓഗസ്റ്റ് 2012 (UTC)

ഇത്തരം വാക്കുകൾക്ക് റീഡയറക്റ്റ് പോരേ? അതായത് തുങ്ഗ->തുംഗ? --Vssun (സംവാദം) 08:48, 6 ഓഗസ്റ്റ് 2012 (UTC)

മതി. അച്ചടിച്ച പുസ്തകങ്ങളിൽ അന്നു് അതു പൂർണ്ണമായും പ്രായോഗികമായിരുന്നില്ലല്ലോ. (പക്ഷേ മറ്റൊന്നു കൂടിയുണ്ടു്. അനുസാരം ഉള്ളതും അനുനാസികമുള്ളതും എന്നു രണ്ടു തരത്തിലുള്ള വാക്കുകൾ ഈവർഗ്ഗത്തിൽ പെടുന്നുണ്ടു്. മോർഫോളജിയിലും സോർട്ടിങ്ങിലും ഈ വിവരം സഹായിക്കും.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:22, 6 ഓഗസ്റ്റ് 2012 (UTC)

"https://ml.wiktionary.org/w/index.php?title=സംവാദം:തുങ്ങഗ&oldid=325215" എന്ന താളിൽനിന്ന് ശേഖരിച്ചത്