സംവാദം:ചങ്ങാത്തം

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ചങ്ങാത്തം എന്നല്ലേ ശരി? ചങ്ങാതം എന്നും പറയാറുണ്ടോ? --Jacob.jose(talk) 05:17, 17 നവംബർ 2009 (UTC)[മറുപടി]

ശരിയാ, അക്ഷരവിന്യാസം ഞാൻ ശ്രദ്ധിച്ചതേയില്ല --ജുനൈദ്(talk) 08:19, 18 നവംബർ 2009 (UTC)[മറുപടി]
ചങ്ങാതം എന്ന വാക്കുണ്ട്. സംഘാത(സം) > സംഘാദ/ശംഘാദ (പ്രാകൃതം) > ചങ്ങാതം എന്നാണ്‌ ഇതിന്റെ ഉല്പത്തി. തമിഴിൽ ചങ്ങാതം എന്ന രൂപം തന്നെ നിലനിൽക്കുന്നു. സംഗഡ (ക.). പ്രാചീന, മദ്ധ്യകാലകൃതികളിൽ ഈ പദം സുലഭമാണ്‌. അതിൽനിന്നാണ്‌ ചങ്ങാതി ഉണ്ടാകുന്നത്. ചങ്ങാത്തം കുട്ടിത്തം തുടങ്ങിയവയ്ക്ക് സമമായി വിചാരിച്ച് ഉണ്ടായതാണ്‌. ചങ്ങാതവും ചങ്ങാത്തവും പ്രയോഗത്തിൽ (Pragmatically) ഭിന്നതയുമുണ്ട്. സാമന്തരാജ്യങ്ങളെ, ക്ഷേത്രായത്തത്തെ, അഗ്രഹാരത്തെ എല്ലാം ചങ്ങാതം എന്നാണ്‌ വിളിക്കുന്നത്. ഒരു ഫ്യൂഡൽ ശ്രേണിയില്പ്പെട്ടതാണ്‌ ഇത്. ഒരു വാക്ക് രണ്ട് രൂപത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽത്തന്നെ(ഉദാ:ഇല/എല) രണ്ടും രണ്ട് നിർ‌വ്വചനങ്ങൾ അർഹിക്കുന്നു നിഘണ്ടുവിൽ. ഇവിടെ പ്രയോഗത്തിൽത്തന്നെ ഭിന്നമാണ്‌ ഇവ. അന്വേഷിക്കാതെ തിരുത്തുകൾ വരുത്തുരുത്. ശ്രദ്ധിക്കുക --Thachan.makan(talk) 09:14, 28 നവംബർ 2009 (UTC)[മറുപടി]
നന്ദി. താങ്കളുടേതുപോലെയുള്ള വിദഗ്ദ്ധോപദേശങ്ങളാണ്‌ വിക്കിനിഘണ്ടുവിന്റെ ഗുണമേന്മ നൽകുന്നത്. --Jacob.jose(talk) 18:44, 29 നവംബർ 2009 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:ചങ്ങാത്തം&oldid=195186" എന്ന താളിൽനിന്ന് ശേഖരിച്ചത്