സംവാദം:എടസരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇടശരി എന്നു തുടങ്ങുന്ന മൂന്നാമത്തെ നിർവചനം പ്രത്യേക വിഭാഗമാക്കേണ്ടേ? (ക്രിയാവിശേഷണം) --Vssun (സംവാദം) 04:17, 12 ജനുവരി 2013 (UTC)

ഇവിടെ 'ഒന്നിടവിട്ട' എന്ന് നാമവിശേഷണരൂപം നൽകിയിരിക്കുന്നു; ഇടശരിയിൽ ഒന്നിടവിട്ട് എന്ന് ക്രിയാവിശേഷണരൂപവും. ഒന്നിടവിട്ടത് എന്ന നാമരൂപമല്ലേ ശരി? നാമവിശേഷണത്തിനോ ക്രിയാവിശേഷണത്തിനോ ഉദാഹരണം നൽകാമോ? പിന്നെ 'എ'യുടെ അർത്ഥം 'ബി'എന്നും 'ബി'യുടെ അർത്ഥം 'എ' എന്നും നൽകുന്നത് ഒഴിവാക്കിക്കൂടെ? ഒരു വാക്കിന്റെ അർത്ഥം ഒരു വാക്യമോ വാക്യാംശമോ ഉപയോഗിച്ച് വിവരിക്കുന്നതാണ് ഉചിതം. വിക്ഷണറിയിൽ ഇതൊരു നയമാണ്.--തച്ചന്റെ മകൻ 11:50, 12 ജനുവരി 2013 (UTC)
ഒന്നിടവിട്ട (നാമവിശേഷണം), ഒന്നിടവിട്ട് (ക്രിയാവിശേഷണം) ഇതുതന്നെയാണ് ശരി.
ഇടക്കുകേറിയുള്ള പറച്ചിൽ എന്ന നാമരൂപമാണ്, ഞാനിവിടെ കണ്ടത്. മറ്റുദാഹരണങ്ങളൊന്നുമില്ല.
ഇടസരി, ഇടശരി, എടസരി എന്നിങ്ങനെ അക്ഷരവ്യത്യാസം മാത്രമുള്ളവയുടെ കാര്യത്തിൽ എല്ലാത്താളിലും വിശദീകരിക്കണമെന്നുണ്ടോ? ഒരു താളിൽ വിശദമായ നിർവചനം കൊടുത്ത് മറ്റുള്ളവയിൽ ആ താളിലേക്കുള്ള കണ്ണി മാത്രമായാൽപ്പോരേ?
--Vssun (സംവാദം) 03:17, 13 ജനുവരി 2013 (UTC)
ഇടസരിയുടെ അർത്ഥം എടശരി എന്നും എടശരിയുടെ അർത്ഥം ഇടസരി എന്നും കൊടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. അടിസ്ഥാനമായ ഒരു രൂപമോ, കൂടുതൽ പ്രചാരത്തിലുള്ള രൂപമോ സ്വീകരിക്കുക. എന്നിട്ട് 'മറ്റു രൂപങ്ങൾ' എന്ന തലക്കെട്ടിൽ മറ്റുള്ളവ കൊടുക്കുക. അവയുടെ താളിൽ 'x-ന്റെ രൂപഭേദം' എന്ന് കൊടുക്കുക. പ്രാദേശികമാണെങ്കിൽ വലയത്തിൽ സ്ഥലം കൊടുക്കുക. ഇടസരി, ഇടശരി, ഇടചരി, എട.. തുടങ്ങിയ രൂപങ്ങളിൽ ഏതാണ് പ്രധാനമായി സ്വീകരിക്കാനാവുക?

നാ.വി., ക്രി.വി. എന്നിങ്ങനെ ഉപയോഗിച്ചു കേട്ടിട്ടില്ല (കണ്ടിട്ടും). അതുകൊണ്ടാണ് ഉദാഹരണം (ഉദ്ധരണി വേണ്ട) ചോദിച്ചത്. --തച്ചന്റെ മകൻ 05:33, 13 ജനുവരി 2013 (UTC)

"https://ml.wiktionary.org/w/index.php?title=സംവാദം:എടസരി&oldid=347433" എന്ന താളിൽനിന്ന് ശേഖരിച്ചത്