സംവാദം:ആർത്തൻ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ഭക്തചതുഷ്ടയം എന്ന താളിൽപ്പറയുന്ന ആർത്തന്, മറ്റെന്തെങ്കിലും അർത്ഥമുണ്ടോ? ഇവിടെയുള്ള സ്മരാർത്തൻ കൂടി കാണുക. --Vssun (സംവാദം) 05:38, 20 മേയ് 2012 (UTC)
ആർത്തൻ = ദുഃഖിതൻ, അല്ലെങ്കിൽ രോഗം വന്നവൻ.
രാമരാജബഹദൂറിൽ ഓർമ്മ കൊണ്ടു ദുഃഖിക്കുന്നവൻ (വിരഹി അല്ലെങ്കിൽ പൊഞ്ഞേറ് ബാധിച്ചവൻ) എന്നാണുദ്ദേശിച്ചിരിക്കുന്നതു്.
ഭക്തചതുഷ്ടയത്തിൽ രോഗിയായതുമൂലം ഈശ്വരനോടു ഭക്തിയുള്ളവൻ എന്ന അർത്ഥത്തിലും.
ആർത്തു ചിരിച്ചു, ആർത്ത പാരിജാതമങ്ങയർന്നു പോയി (ഭക്തകുചേലൻ സിനിമാഗാനം - നാളെ നാളെയെന്നായിട്ട്.... , ആർന്നു തൈമാവിന്റെ കൊമ്പു കുലകളാൽ (സത്വരം ലോകമനോഹരമായിതാ - കവിത) ഈ പ്രയോഗങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ. ഇവിടങ്ങളിൽ വിടരുക, തളിർക്കുക, പുഷ്പസമ്പന്നമാവുക എന്നൊക്കെയാണർത്ഥം.
ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:02, 20 മേയ് 2012 (UTC)
- വളരെ നന്ദി. --Vssun (സംവാദം) 02:10, 21 മേയ് 2012 (UTC)