Jump to content

സംവാദം:ആച്ച്

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 10 വർഷം മുമ്പ് by Anilankv

ഇത് കേരളത്തിന്റെ ഏതു ഭാഗത്തുള്ള വാമൊഴിയാണ്? --Jacob.jose 17:28, 28 ഒക്ടോബർ 2011 (UTC)Reply

വടക്കുഭാഗത്തു്. ആച്ചുനോക്കി വിതക്കണം എന്ന പഴഞ്ചൊല്ലു് പലഭാഗത്തും കേട്ടിട്ടുണ്ടു് --Anilankv 18:17, 28 ഒക്ടോബർ 2011 (UTC)Reply

നന്ദി --Jacob.jose 23:55, 28 ഒക്ടോബർ 2011 (UTC)Reply
അന്തരീക്ഷം, കാലാവസ്ഥ എന്നീ അർത്ഥങ്ങൾ ഇതിനുണ്ടോ? തഞ്ചം, സൗകര്യം ഇതൊക്കെയല്ലേ ശരി? --Vssun (സംവാദം) 15:47, 16 ഏപ്രിൽ 2012 (UTC)Reply

ആച്ചുനോക്കുക എന്നതു് ഒരു പച്ചമലയാളം (പഴയ മലയാളം) വാക്കാണു്. (വടക്കൻ കേരളത്തിൽ മാത്രമല്ല). ആയം (ഉന്നം, ലക്ഷ്യം, knack)( ➱ ആയുക, ആഞ്ഞു) എന്ന വാക്കിന്റെ ഭേദമാണു് ഈ പ്രയോഗം. വാക്കിനു് നേരിട്ട് അന്തരീക്ഷം, കാലാവസ്ഥ എന്നീ അർത്ഥങ്ങൾ ഇല്ല. ആ ശൈലിയിൽ മാത്രമുണ്ടാവുന്ന ആരോപിതാർത്ഥങ്ങളാണവ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:33, 20 മേയ് 2012 (UTC)Reply

നിലവിലുള്ള ആ അർത്ഥങ്ങളെ ഒഴിവാക്കേണ്ടതല്ലേ? --Vssun (സംവാദം) 02:12, 21 മേയ് 2012 (UTC)Reply

മാറ്റത്തിന് float --Vssun (സംവാദം) 07:21, 21 മേയ് 2012 (UTC)Reply

ഈ വാക്കു് അന്തരീക്ഷം, കാലാവസ്ഥ എന്നിവയെ നേരിട്ടു് സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ടു് - നല്ല കാലാവസ്ഥക്കു് "നല്ല ആച്ചു്" എന്നു് സന്തോഷിക്കുന്നതും, മൂടിക്കെട്ടിയ കാലാവസ്ഥക്കു് "ഇതെന്തിയനൊരാച്ചു്" എന്നു് ശപിക്കുന്നതും കണ്ണൂർ കാസറഗോഡ് ജില്ലയിൽ സ്ഥിരമായുപയോഗിക്കുന്ന ഒരു നാടൻ ശൈലിയാണു്. ( ഈ സംവാദം ശ്രദ്ധിച്ചിരുന്നില്ല. അതിനാലാണു് പ്രതികരണം വൈകിയതു് ) --Anilankv (സംവാദം) 08:49, 20 ഡിസംബർ 2013 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:ആച്ച്&oldid=417392" എന്ന താളിൽനിന്ന് ശേഖരിച്ചത്