സംവാദം:അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 16 വർഷം മുമ്പ് by Keral8
ഇത് പഴഞ്ചൊല്ല് എന്നതിനെക്കാൾ നല്ലത് ഒരു ശൈലി ആണ് എന്ന് എനിക്കു തോന്നുന്നു. --സുഗീഷ്(talk) 23:18, 6 മാർച്ച് 2008 (UTC)
ഇതൊരു പഴഞ്ചൊല്ലും ശൈലിയും ആണെന്നു തോന്നുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം പലപ്പോഴും നേരിയതാണ്. പഴഞ്ചൊല്ലിൽ ഒരു സന്ദേശം അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞാൽ ശരിയാണോ? ഉദാ:
- പഴഞ്ചൊല്ലും ശൈലിയുമായ ഒരു പ്രയോഗം: ഇതുതന്നെ
- പഴഞ്ചൊല്ലാണെങ്കിലും ശൈലിയല്ലാത്ത ഒരു പ്രയോഗം: അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
- പഴഞ്ചൊല്ലല്ലാത്ത ഒരു ശൈലി: തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും.