സംവാദം:അച്ച്

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളഭാഷയിലെ പല വാക്കുകളുടെയും മൂലപദം വന്നിട്ടുള്ളത് തമിഴിൽ നിന്നാണ് എന്നുള്ളത് ആധുനിക മലയാള ഭാഷാ ചരിത്രകാരന്മാർ മറന്നുപോകുന്നത് പോലെ തോന്നും. ചില വാക്കുകളുടെ അർത്ഥം മനപൂർവ്വം മാറ്റിയതായും തോന്നാറുണ്ട്. 'അച്ചം' എന്ന തമിഴ് വാക്കിൻറെ അർത്ഥം 'ഭയം' എന്നാണ്. അതായത് അച്ചടക്കം എന്നു പറഞ്ഞാൽ 'ഭയം അടക്കുക'. മനുഷ്യർ ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയും അടിസ്ഥാനം നിലനിൽപ്പിനെ ചൊല്ലിയുള്ള ഭയമാണ്. ഇത്തരത്തിൽ ഭാവിയെക്കുറിച്ചുള്ള ചിന്തകൾ ആവശ്യത്തിലും അധികം കൂടിവരുന്നത് അത്യാകാംക്ഷക്ക് കാരണമാകും. ഇത്തരം ഒരു അവസ്ഥയിൽ മനുഷ്യർക്ക് അപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ മനസ്സുറപ്പിച്ച് ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഒരു നിയന്ത്രണവും ഇല്ലാതെ പല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള പ്രവർത്തിയെയാണ് അച്ചടക്കം ഇല്ലായ്മ എന്ന് പറയുന്നത്. Shineravindra (സംവാദം) 11:50, 24 ഒക്ടോബർ 2023 (UTC)[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:അച്ച്&oldid=555064" എന്ന താളിൽനിന്ന് ശേഖരിച്ചത്