വിപഥനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിപഥനം (ഇംഗ്ലീഷ്:aberration)

  1. ലെൻസുകൊണ്ടോ ദർപ്പണം കൊണ്ടോ ഉണ്ടാകുന്ന പ്രതിബിംബത്തിന് ഉണ്ടകാവുന്ന ഒരു ന്യൂനത.(ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം)
  2. രണ്ടു വിധത്തിലുണ്ട്. 1. വർണ്ണവിപഥനം (chromatic aberration). ലെൻസുകൾ പ്രദർശിപ്പിക്കുന്ന ന്യൂനത. അപവർത്തനാങ്കം തരംഗദൈർഘ്യത്തെ ആശ്രയിക്കുന്നതിനാൽ ഓരോ വർണവും ലെൻസിലൂടെ കടന്നുപോകുമ്പോൾ കേന്ദ്രീകരിക്കുന്നത് ഒരേ ബിന്ദുവിലല്ല. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു. 2. ഗോളീയ വിപഥനം (spherical aberration). ലെൻസിനും ഗോളീയ ദർപ്പണത്തിനും ബാധകം. ലെൻസിൻറെ/ ദർപ്പണത്തിൻറെ വിവിധ സ്ഥാനങ്ങളിൽ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന രശ്മികളുടെ ഫോക്കൽദൂരം വ്യത്യസ്തമാണ്. അക്ഷത്തോട് അടുത്ത രശ്മികളുടെ ഫോക്കസല്ല അകന്ന രശ്മികളുടേത്. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു.
"https://ml.wiktionary.org/w/index.php?title=വിപഥനം&oldid=541970" എന്ന താളിൽനിന്ന് ശേഖരിച്ചത്