വിക്കിനിഘണ്ടു:നീക്കം ചെയ്ത താളുകളുടെ സംവാദങ്ങൾ/ഏട്ടിലെ പശു പുല്ലു തിന്നില്ല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഈ താൾ നിഘണ്ടുവിൽ വേണ്ടതാണോ? ഇതിനെ ചൊല്ലുകളിലേക്ക് മാറ്റുകയല്ലേ വേണ്ടത്? --Vssun (സംവാദം) 16:24, 24 ഏപ്രിൽ 2012 (UTC)[മറുപടി]

നിലവിൽ ചൊല്ലുകളിലെ താളിൽ ഇവിടെയുള്ള തരത്തിൽ വിശദീകരണം ഇല്ല. --Vssun (സംവാദം) 02:31, 2 ഡിസംബർ 2012 (UTC)[മറുപടി]
വിക്കിചൊല്ലുകളിൽ ചൊല്ലിന്റെ വിശദീകരണമുൾപ്പെടെ ഓരോ ചൊല്ലിനും പ്രത്യേകതാൾ നിലവിലുണ്ടായിരുന്നു. അവ നീക്കം ചെയ്ത് അവയുടെ ഉള്ളടക്കം ഈ താളിലേക്ക് നീക്കി. ഈ ചൊല്ലും അങ്ങോട്ട് മാറ്റിയിട്ടുണ്ട്. --Jairodz (സംവാദം) 04:13, 2 ഡിസംബർ 2012 (UTC)[മറുപടി]

ഇങ്ങനെയൊരു താളും കണ്ടിരുന്നു. അവിടെ വിശദീകരണം കണ്ടില്ല. ഇതിനുപുറമേ, പ്രസ്തുതചൊല്ലിൽ നിന്ന് റീഡയറക്റ്റ് നല്ലതാണ്. --Vssun (സംവാദം) 04:54, 2 ഡിസംബർ 2012 (UTC)[മറുപടി]

പഴഞ്ചൊല്ലുകൾ/അ മുതൽ പഴഞ്ചൊല്ലുകൾ/ഹ വരെയുള്ള താളുകളിൽ വിശദീകരണം ഇല്ലാതെ ചൊല്ലുകൾ ശേഖരിച്ചുവച്ചിരിക്കുകയാണ്. അവയുടെ വിശദീകരണം, വിഷയാടിസ്ഥാനത്തിലുള്ള താളുകളിൽ നൽകുകയായിരിക്കും ഉചിതം. ഉദാ: ആന, കാക്ക തുടങ്ങിയ താളുകൾ കാണുക. ഈ ചൊല്ല് പശു എന്ന താൾ നിർമ്മിച്ച് അങ്ങോട്ട് മാറ്റാം. ഓരോ ചൊല്ലിനും റീഡയറക്ട് കൊടുക്കേണ്ട ആവശ്യമുണ്ടോ. 8000-ഓളം ചൊല്ലുകളുണ്ട് നിലവിൽ. --Jairodz (സംവാദം) 05:24, 2 ഡിസംബർ 2012 (UTC)[മറുപടി]

ആളുകൾ തിരയുന്നത് ഈ ചൊല്ല് വച്ചായിരിക്കും. എത്തിപ്പെടുമെങ്കിൽ റീഡയറക്റ്റില്ലെങ്കിലും കുഴപ്പമില്ല. --Vssun (സംവാദം) 08:12, 3 ഡിസംബർ 2012 (UTC)[മറുപടി]