പാലുണ്ണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

പാലുണ്ണി

  1. തൊലിപ്പുറത്തുണ്ടാകുന്ന ഒരിനം വെളുത്ത കുരു (വേദനയില്ലാത്തത്)

കുട്ടികളിൽ കാണപ്പെടുന്ന വൈറസ്‌ രോഗമാണ്‌ പാലുണ്ണി. തൊലിയുടെ നിറമോ അൽപം വെളുത്തതോ ആയ ചെറിയ മിനുസമുള്ള മുത്തുപോലെ നടുഭാഗം അൽപം കുഴിഞ്ഞ്‌ തടിച്ച രൂപത്തിലുള്ള കുരുക്കളാണ് പാലുണ്ണി . . പോക്‌സ് വൈറസാണ്‌ പാലുണ്ണിക്ക്‌ കാരണം. 5 സെ.മീ.വരെ വലിപ്പമുളള കുമിളകളായാണ്‌ പാലുണ്ണി പ്രത്യക്ഷപ്പെടുക. ഇത്‌ പൊട്ടിക്കാൻ ശ്രമിച്ചാൽ വെള്ള നിറത്തിലുള്ള സ്രവം പുറത്തു വരുന്നു ഈ വെളുത്ത ദ്രാവകം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തട്ടിയാൽ അവിടേക്ക്‌ പാലുണ്ണി പരക്കാൻ സാധ്യതയുണ്ട്‌.. മാത്രമല്ല ആ ഭാഗത്ത്‌ കുഴി ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ പാലുണ്ണി കുത്തിപ്പൊട്ടിക്കരുത്‌. രണ്ട്‌ തരം പാലുണ്ണികൾ സാധാരണയായി ഉണ്ടാകാറുണ്ട്‌. എണ്ണ ഗ്രന്ഥികൾ ശരിയായ രീതിയിൽ പൂർണമായി വികസിക്കാത്തത്‌ മൂലം ഉണ്ടാകുന്നതാണ്‌ ഇതിൽ ആദ്യത്തെ തരം. രണ്ടേമത്തെ തരം ചർമ്മത്തിലുണ്ടാകുന്ന പരുക്കുകളുടെ ഫലമായി ഉണ്ടാകുന്നതാണ്‌. സൂര്യപ്രകാശം കൂടുതലായി ഏറ്റാലും പാലുണ്ണി ഉണ്ടാകാം. ചർമ്മത്തിൽ രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കുകയും സൂര്യപ്രകാശം ഏൽക്കുന്നത്‌ കുറയ്‌ക്കുകയും ചെയ്യുന്നതിലൂടെ വൈറ്റ് ഹെഡ്‌സ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം.

പാലുണ്ണി മാറാൻ

ഇരട്ടി മധുരം തേനിലരച്ചു പുരട്ടുക പാലുണ്ണി പഴുത്തുപൊട്ടിപ്പോകും. ഇരട്ടി മധുരം വറുത്തു പൊടിച്ചു നെയ്യ് ചേർത്തു പുരട്ടുക. വെളുത്തുള്ളി അരച്ച് ഇതിനു മുകളിൽ ആഴ്ചയിൽ നാലു തവണയെങ്കിലും അരമണിക്കൂറെങ്കിലും വച്ചാൽ ഇവ കരിഞ്ഞു പോകും. വൈറ്റമിൻ സി കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുന്നതും ഇവ കൊഴിഞ്ഞു പോകാൻ സഹായിക്കും. താമരയിലനീരിൽ ഇരട്ടിമധുരം അരച്ചുകലക്കി വെളിച്ചെണ്ണയും വെളിച്ചെണ്ണയ്ക്കു സമം പശുവിൻ പാലും ചേർത്ത് കാച്ചിയരച്ച് പുരട്ടുക.

"https://ml.wiktionary.org/w/index.php?title=പാലുണ്ണി&oldid=549335" എന്ന താളിൽനിന്ന് ശേഖരിച്ചത്