പതിർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പതിർ

  1. കൊള്ളരുതാത്ത;
  2. സാരമില്ലാത്ത

നാമം[തിരുത്തുക]

പതിർ

  1. അകത്ത് അരിയില്ലാത്ത നെല്ല്. പഴഞ്ചൊല്ലിൽ പതിരില്ല (പഴഞ്ചൊല്ല്)

പതിര് എന്നാൽ ഉള്ളിൽ അരി ഇല്ലാത്ത നെൽമണി പതിരു പലതരമുണ്ട്. മന്നില, ചത്ത..... നെൽമണി ഉള്ളിൽ പാലാവുന്ന സമയത്ത് ചാഴി എന്ന കീടം അതു കുത്തി പാൽ ഊറ്റിയെടുക്കുന്നു. പിന്നീടു അരിമണി ഉള്ളിൽ ഉണ്ടാവില്ലെന്നു മാത്രമല്ല ബാക്കിയുള്ളവ കയ്പ്പും കറുത്ത നിറവുമായിരിക്കും. ചാഴിയെ കൈ കൊണ്ടു തൊട്ടാൽ കഴുകിയാലും ഉടനെ പോകാത്ത തരം ദുർഗന്ധമുള്ള ഒരു സ്രവം ഉദ്പാദിപ്പിക്കും. നെല്ല് കതിരിടുന്ന കാലത്താണു ചാഴിയുടെ ആക്രമണം എന്നതിനാൽ ആ സമയത്ത് രാസ കീടനാശിനികൾ ഉപയോഗിച്ചു ചാഴിയെ ഇല്ലാതാക്കുന്നത് നമ്മുടെ ആരോഗ്യത്തിനു കൂടുതൽ ഹാനികരവുമാണ്. പിന്നെ ജൈവ നിയന്ത്രണമാണു നല്ല മാർഗ്ഗം. നെൽവയലിൽ പലയിടത്തായി കീടങ്ങളെ തിന്നുന്ന പക്ഷികൾക്കായി കമ്പുകൾ ഉള്ള കൊമ്പുകൾ നാട്ടി നിർത്തുക.

പതിരിലെ മറ്റൊരു വിഭാഗമാണ് 'ചത്ത". വേണ്ടത്ര നല്ല രീതിയിൽ പരാഗണം നടക്കാതെ വരുമ്പോഴും നെൽവിത്തിലെ ന്യൂനതകൾ കാരണവും നെൽമണികൾ ചാപിള്ളയായി മാറുന്നതാണ് 'ചത്ത'.

"https://ml.wiktionary.org/w/index.php?title=പതിർ&oldid=440650" എന്ന താളിൽനിന്ന് ശേഖരിച്ചത്