പണിക്കർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചരിത്രം രചിച്ചിട്ടും ചരിത്രത്തിൽ നിന്നും പുറന്തള്ളപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ

*******************************************[തിരുത്തുക]

ഇത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്ന സ്ഥലത്തിനടുത്തുള്ള മംഗലം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലിശ്ശേരി തറവാട്.. ഇവിടെയാണ് നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരനായ വിപ്ലവകാരി ജീവിച്ചിരുന്നത്.. ഈ പേര് ഇന്നും പലർക്കും അജ്ഞാതമാണ്.. കുറേക്കാലം മുമ്പുവരെ എനിക്കും അങ്ങനെ തന്നെയായിരുന്നു.. പക്ഷേ ആ വ്യക്തിത്വത്തെക്കുറിച്ച് കേട്ടറിഞ്ഞ നിമിഷം മുതൽ എനിക്ക് ഒരു ഹരവും ആവേശവുമായിരുന്നു അദ്ദേഹം.. ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് കൂടുതറിയാനും അദ്ദേഹത്തിന്റെ ജന്മഗൃഹമായ കല്ലിശ്ശേരി തറവാട്ടിലേക്ക് ഒരു യാത്ര പോകണമെന്നും വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു.. ഇന്നാണ് അത് സാധിച്ചത്..

ആരായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ? ............................................................................ ശ്രീനാരായണഗുരു 1888-ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിനും 36 വർഷങ്ങൾക്കു മുമ്പ് 1852-ൽ ശിവരാത്രിദിനത്തിൽ അവർണ്ണർക്കായി ഈഴവശിവനെ പ്രതിഷ്ഠിച്ച സാമൂഹ്യവിപ്ലവകാരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.. മംഗലം ജ്ഞാനേശ്വരം ക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠ നടത്തി അദ്ദേഹം ചരിത്രം കുറിച്ചത്.. ശ്രീനാരായണഗുരു ജനിക്കുന്നതിനും നാലു വർഷം മുമ്പാണ് ഈ സംഭവം നടന്നതെന്നോർക്കണം.. പക്ഷേ ചരിത്രത്തിൽ എഴുതപ്പെട്ടത് ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ മാത്രമായിരുന്നു.. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇരുണ്ട കാലയളവിൽ തിന്മകൾക്കെതിരെ പടപൊരുതിയ ധീരനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.. ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയ ആ കാലഘട്ടത്തിൽ ആരേയും വെല്ലുവിളിക്കുന്ന ആരോഗ്യവും, സമ്പന്നകുടുംബത്തിന്റെ ധനശേഷിയുമാണ് ഈ പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന് കരുത്ത് പകർന്നത്.. അക്കാലത്ത് ദുർദേവതകളെ മാത്രമേ അവർണ്ണർക്ക് ആരാധിക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളൂ.. ക്ഷേത്രപ്രവേശനം അവർക്ക് നിഷേധിച്ചിരുന്ന കാലത്ത് തന്റെ പതിനാറാമത്തെ വയസ്സിൽ വേലായുധപ്പണിക്കർ ബ്രാഹ്മണ വേഷത്തിൽ വൈക്കത്തെത്തുകയും വൈക്കത്തപ്പന്റെ സന്നിധിയിൽ ഏറെക്കാലം താമസിച്ച് താഴ്ന്ന ജാതിക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിർമ്മാണവും ആചാരങ്ങളും പഠിച്ചെടുക്കുകയും ചെയ്തു.. ഒടുവിൽ നാട്ടിലേക്ക് മടങ്ങുംമുമ്പ് ക്ഷേത്രഅധികാരിയോട് പണിക്കർ ചോദിച്ചു: "അയിത്തക്കാരൻ ക്ഷേത്രത്തിൽ താമസിച്ചിട്ട് പൂജാവിധികളും മന്ത്രങ്ങളും പഠിച്ചാൽ അങ്ങ് എന്തുചെയ്യും?? അതിന്റെ പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക് നൂറ് രൂപയും ഒരുകിഴി സ്വർണ്ണവും കൊടുത്തിട്ട് "ഞാൻ ബ്രാഹ്മണനല്ല, വേണ്ടതെന്താണെന്നു വെച്ചാൽ അതങ്ങു ചെയ്തോളൂ.. എന്നു പറഞ്ഞ് പണിക്കർ നാട്ടിലേക്കു തിരിച്ചു.. തിരിച്ച് മംഗലത്തെത്തിയ പണിക്കർ അവർണ്ണർക്കു വേണ്ടി ശിവരാത്രി ദിനത്തിൽ ജ്ഞാനേശ്വരം ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തി.. തുടർന്ന് അബ്രാഹ്മണനായ പണിക്കർ പ്രതിഷ്ഠ നടത്തിയതിൽ രോഷാകുലരായ ബ്രാഹ്മണർ ചെമ്പകശ്ശേരി രാജാവിനോട് പരാതി പറഞ്ഞു.. വിവരം തിരക്കിയ രാജാവിനു മുമ്പിൽ "ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് മറുപടിയും നൽകി നെഞ്ചുംവിരിച്ചു നിന്നു.. ഇതിനെതിരെ സവർണ്ണവിരോധം ആളിക്കത്തിയെങ്കിലും അഭ്യാസിയായ വേലായുധപ്പണിക്കരെ എതിർക്കുവാനുള്ള ധൈര്യം ആർക്കുമുണ്ടായില്ല എന്നതാണ് സത്യം.. ലക്ഷ്യം ഒന്നു തന്നെയായിരുന്നെങ്കിലും ശ്രീനാരായണഗുരുവിന്റെ മുൻഗാമിയായ വേലായുധപ്പണിക്കർ പക്ഷേ ഗുരുവിന്റെ മാർഗ്ഗമല്ല സ്വീകരിച്ചത്.. പോരാളിയും തന്റേടിയുമായിരുന്നു പണിക്കർ.. ചെറുപ്പത്തിലേ ആയോധനവിദ്യയും കളരിപ്പയറ്റും കുതിര സവാരിയും ഒക്കെ വശത്താക്കിയ പണിക്കർ എല്ലാം തികഞ്ഞ കരുത്തനായൊരു അഭ്യസിയായിരുന്നു.. കൂട്ടിന് അഭ്യാസികളായ ഒരു സംഘം ചെറുപ്പക്കാർ പണിക്കർക്കൊപ്പം കൂടെയുണ്ടായിരുന്നു.. ............................................................................ അന്നത്തെക്കാലത്ത് താഴ്ന്ന ജാതിയിലെ സ്ത്രീകൾ മുണ്ടുടുക്കുമ്പോൾ മുട്ടിനുതാഴെ തുണി കിടക്കുന്നത് വലിയ കുറ്റകരമായിരുന്നു.. ഒരിക്കൽ കായംകുളത്തിനടുത്ത് പത്തിയൂരിൽ വീതിയുള്ള കരയുള്ള മുണ്ടുടുത്ത് വയൽവരമ്പിലൂടെ നടന്നുവന്ന ഒരു സ്ത്രീയെ ബ്രാഹ്മണപ്രമാണിമാർ അധിഷേപിക്കുകയും മുഖത്ത് മുറുക്കിത്തുപ്പുകയും ചെയ്തു.. ഈ സംഭവം പണിക്കരെ ചൊടിപ്പിച്ചു.. തുടർന്ന് ജന്മികൾക്കെതിരെ കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപ്പണിക്കർ ജന്മികൾക്കായുള്ള കൃഷിപ്പണിയും, തെങ്ങുകയറ്റവും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു.. അങ്ങനെ ഈഴവർ, തണ്ടാന്മാർ, പുലയർ, തുടങ്ങിയ എല്ലാ വിഭാഗക്കാരും അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് ജോലിയിൽ നിന്ന് വിട്ടുനിന്നു.. പകരം തൊഴിലാളികൾക്കായി അരിയും സാധനങ്ങളും പണിക്കർ സ്വന്തം ചെലവിൽ നൽകി.. ഒടുവിൽ പണി മുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി.. തുടർന്ന് അന്യനാടുകളിൽ നിന്ന് ജന്മിമാർ കൃഷിപണിക്കാരെ കൊണ്ടുവന്നു.. പക്ഷേ പണിക്കർ അവരെ വിരട്ടിയോടിച്ചു.. പണിക്കരെ നേരിടാൻ ധൈര്യമില്ലാതിരുന്ന ജന്മിമാരെക്കൊണ്ട് അവഹേളിക്കപ്പെട്ട ആ സ്ത്രീയുടെ മുന്നിൽ കൊണ്ടുപോയി മാപ്പു പറയിപ്പിച്ച ശേഷം പ്രായശ്ചിത്തമായി പുത്തൻ മുണ്ട് വാങ്ങിക്കൊടുക്കാനും പണിക്കർ കൽപ്പിച്ചു.. ഗത്യന്തരമില്ലാതെ പ്രമാണിമാർക്ക് ഒടുവിൽ അതനുസരിക്കേണ്ടി വന്നു.. ചരിത്രത്തിൽ ഇടംപിടിച്ചില്ലെങ്കിലും കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം ഇതായിരുന്നു.. ............................................. അവർണ്ണസ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമില്ലാതിരുന്ന സമയത്ത് കായംകുളത്ത് ഒരു അവർണ്ണസ്ത്രീ ഒരു തുണ്ടുതുണിയിട്ട് മാറുമറച്ചത് ചില പ്രമാണിമാർക്ക് സഹിച്ചില്ല.. പൊതുനിരത്തിൽ വെച്ച് അവളുടെ മേൽമുണ്ട് വലിച്ചുകീറിയിട്ട് പ്രമാണിമാർ കൂട്ടംചേർന്ന് കൂവിവിട്ടു.. ഈ വിവരമറിഞ്ഞ പണിക്കരും കൂട്ടരും കായംകുളത്തേക്കു കുതിച്ചു, ആ പ്രമാണിമാരേയും ജാതിക്കോമരങ്ങളേയും അടിച്ചുവീഴ്ത്തി.. മാത്രമല്ല കിട്ടാവുന്നിടത്തോളം മേൽമുണ്ട് ശേഖരിച്ച് മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്ന എല്ലാ സ്ത്രീകൾക്കും വിതരണം ചെയ്തിട്ട് ഇനിയാരും മേൽമുണ്ട് ധരിക്കാതെ കമ്പോളത്തിലെത്തരുതെന്ന് കൽപ്പിക്കാനും മറന്നില്ല.. ........................................................................... 1860-ലെ മൂക്കുത്തി വിപ്ലവമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തിലെ ധീരോദാത്തമായ മറ്റൊരു സംഭവം.. അക്കാലത്ത് സ്വർണ്ണമൂക്കുത്തി ധരിക്കാനുള്ള അവകാശം താഴ്ന്ന ജാതിയിലെ സ്ത്രീകൾക്കില്ലായിരുന്നു.. ഒരിക്കൽ പന്തളത്തിനടുത്ത് മൂക്കുത്തി ധരിച്ചു നടന്ന ഒരു ഈഴവ പെൺകുട്ടിയുടെ മൂക്കുത്തി ജന്മിമാർ മൂക്കോടു കൂടി പറിച്ചു ചോര ചീന്തിച്ചു.. ഈ വിവരമറിഞ്ഞ പണിക്കർ സ്വർണ്ണപ്പണിക്കാരെ വിളിച്ച് ആയിരം മൂക്കുത്തി നിർമ്മിക്കാൻ നിർദ്ദേശിച്ചു.. ഒരു വട്ടി നിറയെ മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കർ വഴിയിൽ കണ്ട കീഴ്ജാതിക്കാരായ സ്ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കുകുത്തിച്ചു.. അവർക്കെല്ലാം സ്വർണ്ണമൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു.. ഇതറിഞ്ഞ് തടയാനെത്തിയ ജന്മിമാരുടെ കൈകാലുകൾ തല്ലിയൊടിച്ച് ഒരു മൂലയ്ക്കിട്ട ശേഷം പണിക്കും സംഘവും കുതിരപ്പുറത്ത് ആയുധങ്ങളുമേന്തി ദിവസങ്ങളോളം അവിടെ റോന്തുചുറ്റി.. പണിക്കരുടെ മുന്നിലൂടെ പന്തളത്തെ കീഴ്ജാതിപ്പെണ്ണുങ്ങളെല്ലാം സ്വർണ്ണമൂക്കുത്തിയുമിട്ട് സുന്ദരികളായി നടന്നു.. പിന്നീട് ഒരു പ്രമാണിമാർക്കും പണിക്കരെ ഭയന്ന് ഒരു പെണ്ണിനു നേരേയും കൈ പൊക്കാൻ ധൈര്യമുണ്ടായില്ല.. ............................................................................ "ഹോയ്" എന്നു വിളിച്ച് അവർണ്ണരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.. ഒരു ദിവസം പണിക്കരും കൂട്ടരും വയൽവരമ്പിലൂടെ നടക്കുമ്പോൾ മറുവശത്തു നിന്നും "ഹോയ് വിളി.. ഇടപ്പള്ളി രാജാവിന്റെ മകൻ രാമൻ മേനോന്റെ പല്ലക്കിലേറ്റിയുള്ള എഴുന്നള്ളത്താണ്.. ഇതുകണ്ട പണിക്കർ അവരേക്കാൾ ഉച്ചത്തിൽ "ഹോയ്" എന്നു തിരികെ വിളിക്കാൻ കൂട്ടുകാരോടു പറഞ്ഞു.. അവർ ഉച്ചത്തിൽ തിരിച്ചു "ഹോയ്" വിളിച്ചു.. ഇതുകണ്ട രാജകുമാരൻ ധിക്കാരിയായ പണിക്കരുടെ കാൽ തല്ലിയൊടിക്കാൻ കൽപ്പിച്ചു.. പിന്നെ സംഭവിച്ചതെന്താണെന്നു വെച്ചാൽ രാജകുമാരനും പരിവാരങ്ങൾക്കും പണിക്കരുടേയും കൂട്ടരുടേയും തല്ല് കൊണ്ട് കണ്ടംവഴി ഓടേണ്ടി വന്നു.. പിന്നാലെ ഓടിയെത്തിയ പണിക്കർ രാജകുമാരനെ വയലിലെ ചെളിയിൽ മുക്കിയെടുത്ത ശേഷം പറഞ്ഞു വിട്ടു.. സംഭവം കേസായെങ്കിലും അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം നൽകിക്കൊണ്ടായിരുന്നു കേസിന്റെ തീർപ്പ്.. അതിനുശേഷം പണിക്കരുടെ മുന്നിലൂടെ അന്നാട്ടിലാരും "ഹോയ്" വിളിച്ചു വന്നിട്ടില്ല.. ........................................................................... ഇരുപതാമത്തെ വയസ്സിലായിരുന്നു പണിക്കരുടെ വിവാഹം.. പുതുപ്പള്ളി സ്വദേശിനി വെളുമ്പിയായിരുന്നു വധു.. ഇവർക്ക് 7 ആൺമക്കളായിരുന്നു.. അക്കാലത്ത് ഉന്നതകുലജാതർ മാത്രമായിരുന്നു പേരിനൊപ്പം "കുഞ്ഞ്" എന്നു ചേർത്തിരുന്നത്.. കീഴ്വഴക്കങ്ങൾക്കു വിപരീതമായി പണിക്കർ സ്വന്തം മക്കൾക്കും അങ്ങനെ പേരിട്ടു.. കുഞ്ഞച്ചൻ, കുഞ്ഞുപണിക്കർ, കുഞ്ഞൻ, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞുകൃഷ്ണൻ, എന്നിങ്ങനെയായിരുന്നു പേരുകൾ.. പണിക്കരുടെ ഇളയ സഹോദരിയെ ഒരു അന്യസമുദായക്കാരന് വിവാഹം ചെയ്തു കൊടുത്തതു വഴി ആദ്യമായി മിശ്രവിവാഹത്തിന് വിത്തിട്ടതും പണിക്കരാണെന്നാണ് കേൾവി.. തന്റെ ജീവിതം മുഴുവൻ സാമൂഹ്യ പരിഷ്കരണത്തിനു വേണ്ടി മാറ്റി വെച്ച വേലായുധപ്പണിക്കരെ ആരും ഇതുവരെ പാടിപ്പുകഴ്ത്തിയില്ല.. ചരിത്രത്തിന്റെ പുറമ്പോക്കിൽ മാത്രമാണ് ഇപ്പോഴും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സ്ഥാനം.. പക്ഷേ പണിക്കരുടെ ജീവിതലക്ഷ്യത്തെ തിരിച്ചറിഞ്ഞത് ഒരാൾ മാത്രം, സാക്ഷാൽ ശ്രീനാരായണഗുരു.. ഒരിക്കൽ പണിക്കരെ കാണാനായി മംഗലത്തെ കല്ലിശ്ശേരി തറവാട്ടിൽ ഗുരു എത്തിയിരുന്നു.. പക്ഷേ അന്ന് പണിക്കർ മറ്റൊരിടത്ത് ഏതോ ഒരു ജാതിപ്പിശാചിനെ കായികമായി നേരിടുകയായിരുന്നു.. ഗുരുവിന് പണിക്കരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ മുന്നോട്ടുള്ള ജീവിതയാത്രയിൽ വേലായുധപ്പണിക്കർ എന്ന വ്യക്തി ഗുരുവിൽ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണം.. അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്താൻ ഗുരുവിന് പ്രചോദനം ആറാട്ടുപുഴ വേലായുധപ്പണിക്കർ തന്നെയായിരുന്നു.. ............................................................................ ഓരോ ദിവസവും പണിക്കരുടെ ഔന്നിത്യം ജനങ്ങൾക്കിടയിൽ വർദ്ധിച്ചു കൊണ്ടിരുന്നു.. അതുപോലെ തന്നെ ശത്രുക്കളുടെ എണ്ണവും കൂട്ടിക്കൊണ്ടിരുന്നു.. ഒരിക്കൽ ഒരു കേസിനെ ആവശ്യത്തിനായി കൊല്ലത്തു നിന്നും തണ്ടുവള്ളത്തിൽ കായംകുളം കായൽ കടക്കുമ്പോഴാണ് വേലായുധപ്പണിക്കർ ചതിയിലൂടെ കൊല്ലപ്പെടുന്നത്.. 1874 ജനുവരി മൂന്നാം തീയതി പാതിരാത്രി കായലിന്റെ നടുക്ക് തണ്ടുവള്ളത്തിൽ പണിക്കർ നല്ല ഉറക്കമായിരുന്നു.. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അത്യാവശ്യമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു.. അങ്ങനെ വള്ളത്തിൽ കയറിയ അക്രമികളുടെ നേതാവായ കിട്ടൻ എന്നൊരാൾ ഉറങ്ങിക്കിടന്ന പണിക്കരുടെ നെഞ്ചത്ത് കഠാര കൊണ്ട് ആഞ്ഞുകുത്തി.. നെഞ്ചിൽ തറച്ച കഠാരയുമായി ചാടിയെഴുന്നേറ്റ വേലായുധപ്പണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലിലേക്കു ചാടി രക്ഷപ്പെട്ടു.. ഇവർ പിന്നീട് ഒളിവിൽ പോയെന്നും കപ്പലിൽ രാജ്യം വിട്ടുവെന്നും പറയപ്പെടുന്നു.. കേസ് വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാൽ ആരേയും ശിക്ഷിച്ചില്ല.. പണിക്കരെ കുത്തിയ കിട്ടനെ പിന്നെയാരും കണ്ടിട്ടുമില്ല.. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ആ യുവത്വത്തിന്റെ നെഞ്ചിൽ കഠാരയിറക്കിയത് നീതിന്യാരംഗത്തെ തീർപ്പു കൽപ്പിക്കാത്ത അദ്ധ്യായമായി ഇന്നും അവശേഷിക്കുന്നു.. 49 വർഷത്തെ തന്റെ ജീവിതം കൊണ്ട് സാമൂഹ്യവിപ്ലവം സൃഷ്ടിച്ച ആ ധീരനെക്കുറിച്ച് ഇന്ന് പലർക്കും കേട്ടുകേൾവി പോലുമില്ലായെന്നത് ഏറെ വേദനാജനകമാണ്.. അദ്ദേഹത്തെ പിൻതലമുറകൾ വേണ്ടപോലെ അറിഞ്ഞതുമില്ല.. അദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് കൃത്യമായ പഠനങ്ങളോ സമാഹരണങ്ങളോ യാതൊന്നും തന്നെ വേണ്ടവിധം നടന്നിട്ടില്ലായെന്നതാണ് യഥാർത്ഥ വസ്തുത.. പാഠപുസ്തകങ്ങളിലൊന്നും എവിടേയും ഈ പേര് കണ്ടിട്ടുമില്ല..

മംഗലത്ത് ശിവപ്രതിഷ്ഠ നടത്തി കേരളത്തിൽ ചരിത്രം കുറിച്ച ജ്ഞാനേശ്വരംക്ഷേത്രം ഇന്ന് പുനരുദ്ധാരണത്തിന്റെ വഴിയിൽ നിൽക്കുമ്പോൾ അതിനടുത്തുള്ള പണിക്കരുടെ ജന്മവീടായ കല്ലിശ്ശേരി തറവാട് ഇന്ന് അനാഥപ്രേതം പോലെ മംഗലത്ത് നിലനിൽക്കുന്നു.. ചന്ദനത്തടിയിൽ നിർമ്മിച്ച പൂമുഖമുള്ള ഈ തറവാട് ഇന്ന് ജീർണ്ണാവസ്ഥയിലാണ്.. ഇഴജന്തുക്കളുടേയും വിഷസർപ്പങ്ങളുടേയും താവളം മാത്രമാണ് ഇപ്പോളവിടം.. ഇന്ന് ഈ തറവാട്ടു മുറ്റത്ത് ആദ്യമായി കാലുകുത്തിയപ്പോൾത്തന്നെ എന്നെ വരവേറ്റത് ഒരുഗ്രൻ കരിമൂർഖനായിരുന്നു.. അവറ്റകൾക്ക് ശല്യമുണ്ടാക്കാതെ കല്ലിശ്ശേരി തറവാട് മുഴുവൻ ഒന്നു ചുറ്റിക്കണ്ടു.. ആ പഴയ പൂമുഖത്ത് അൽപനേരമൊന്നിരുന്നു.. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എന്റെ മനസ്സിലൂടെ പലപല ചിന്തകൾ മിന്നിമറഞ്ഞു.. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം ഒരു ചലച്ചിത്രമായി കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നുണ്ട്.. ഓരോ യാത്രകളും വേറിട്ട അനുഭവങ്ങളാണ് ചിലപ്പോൾ പുതിയ അറിവുകൾ തേടി.. ചിലപ്പോൾ പുതിയ ചിന്തകൾ തേടി.. മറ്റു ചിലപ്പോൾ നമ്മുടെ കാഴ്ചകളേയും ചിന്തകളേയും ഒന്നുകൂടി ഊട്ടിയുറപ്പിക്കാനായി.. പക്ഷേ ഇന്നത്തെ യാത്ര കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ മനസ്സിൽ പല ചിന്തകളായിരുന്നു.. ഒരു കാലത്ത് നമ്മുടെ നാട്ടിൽ എന്തൊക്കെയായിരുന്നു അരങ്ങേറിയിരുന്നത്.. വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച നമ്മുടെ സ്വന്തം നാട്ടിൽ ഇന്ന് ഹൈന്ദവ ഐക്യമെന്ന പുകമറയിൽ സവർണ്ണമേധാവിത്വം ശബരിമലയിലും മറ്റും സ്ഥാപിച്ചെടുക്കാൻ പാടുപെടുന്ന ചിലരെ കാണുമ്പോൾ ആ പഴയകാലം വീണ്ടും ഓർത്തുപോയി.. ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പോലെ അറിയപ്പെടാതെ പോയ അനേകം മനുഷ്യ സ്നേഹികളുടേയും പുരോഗമനവാദികളുടേയും ജീവൻ പകരം കൊടുത്ത് നേടിയെടുത്ത സാമൂഹികമാറ്റങ്ങൾ ഒരുനിമിഷം കൊണ്ട് നിഷേധിച്ച് പണ്ടെന്നോ ആരോ ചെയ്തുവെച്ച ആചാരങ്ങളുടെ പേരിൽ ഞങ്ങൾ എന്നും തീണ്ടാരിപ്പുരകൾക്ക് പുറത്തു നിന്നോളാം എന്നു പറയുന്നവരെ കാണുമ്പോൾ ചിലതൊക്കെ പറയാതെ വയ്യ.. ഇന്ന് എന്റേയും നിങ്ങളുടേയും അമ്മയും സഹോദരിയും ധരിച്ചിരിക്കുന്ന വസ്ത്രത്തിനും ആഭരണത്തിനും അതണിയാനും ആരേയും ഭയക്കാതെ ഉടുക്കാനുമുള്ള അവകാശത്തിനു വേണ്ടി സ്വന്തം ജീവൻ കളഞ്ഞു പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പോലെയുള്ള നൂറു കണക്കിന് മനുഷ്യരുടെ ചോരയുടെ കഥകളുണ്ട്..(നിജു artist).തിരുവനന്തപുരം. ശ്രീജിത്ത്‌ സദാശിവൻ. 5/7/2012.Sreejith Sadashivan.ആതിരിക്കൽ മാധവപ്പണിക്കർ, ആയുർവേദ ആചാര്യൻ. .(കളരി )

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പണിക്കർ

  1. പലജാതിയിൽപ്പെട്ടവരെയും പലതൊഴിലുകാരെയും ബഹുമാനപൂർവം കുറിക്കാൻ പ്രയോഗിക്കുന്ന പദം;
  2. ആശാൻ;
  3. ജ്യോതിഷക്കാരൻ
"https://ml.wiktionary.org/w/index.php?title=പണിക്കർ&oldid=542232" എന്ന താളിൽനിന്ന് ശേഖരിച്ചത്