ചുരുൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചുരുൾ

  1. ചുരുണ്ട.

നാമം[തിരുത്തുക]

ചുരുൾ

  1. ചുരുണ്ടിരിക്കുന്ന അവസ്ഥ (കമ്പിയുടെ ചുരുൾ, പാമ്പിന്റെ ചുരുൾ എന്നിവപോലെ);
  2. ചുറ്റിയിരിക്കുന്നത്, ചുരുണ്ട ആകൃതിയിലുള്ള വസ്തു (കടആസ്സുചുരുൾ, വെറ്റിലച്ചുരുൾ എന്നിവപോലെ);
  3. ചുരുണ, വളച്ചു ചുരുട്ടിവച്ച ഓലപ്രമാണങ്ങളുടെ കെട്ട്;
  4. ഇലയോ മറ്റോ ചുരുട്ടി വച്ചൂറ്റിപോലെയാക്കിയത്;
  5. വർത്തുളമായിചെയ്തിട്ടുള്ളകൊത്തുപണി;
  6. തിരമാല;
  7. ഒരു കർണാഭരണം, കാതിലോല. ചുരുൾ അഴിയുക = ചുരുൾ വിടർന്നു നേരേയാകുക;
  8. (പ്ര) രഹസ്യം പുറത്താക്കുക. ചുരുൾക്കണ്ണി = ചിലവള്ളിച്ചെടികളിൽ കാണുന്ന കമ്പിച്ചുരുളിന്റെ ആകൃതിയിലുള്ള അവയവം. ചുരുളും കിഴിയും = ദാനംചെയ്യുന്ന വെറ്റിലയും പണവും. ചുരുളുവയ്ക്കുക = ബന്ധുക്കൾ വധുവരന്മാർക്ക് വെറ്റിലസഹിതം പാരിതോഷികം സമർപ്പിക്കുക

ധാതുരൂപം[തിരുത്തുക]

  1. ചുരുളുക
"https://ml.wiktionary.org/w/index.php?title=ചുരുൾ&oldid=277089" എന്ന താളിൽനിന്നു ശേഖരിച്ചത്