ചാകര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

വർഷകാലത്ത് തീരക്കടലിലാണ് ചാകര പ്രതിഭാസം കാണപ്പെടുന്നത്. രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ഒരു സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ കടൽ ഇവയെ പുറം തള്ളുന്നു. മീനുകൾക്ക് ഭക്ഷണസങ്കേതമാകുന്ന ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും. രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ ചാകരക്കൊയ്ത്ത് എന്നും പറയാറുണ്ട്.

"https://ml.wiktionary.org/w/index.php?title=ചാകര&oldid=477469" എന്ന താളിൽനിന്ന് ശേഖരിച്ചത്