കൈമൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കൈമൾ

  1. ഒരു നായർ ഉപവിഭാഗം.
  2. കയ്മൾ
  3. നായർ നാടുവഴികൾക്ക് നൽകുന്ന സ്ഥാനപ്പേര്

സ്ഥാനി നായന്മാർക്ക് നൽകിയിരുന്ന സ്ഥാനപ്പേരായിരുന്നു കൈമൾ. പാലക്കാട് താലൂക്കിലെ എടത്തറ സ്വരൂപത്തിലെ ഏറ്റവും മുതിർന്ന പുരുഷ പ്രജക്ക് കൈമൾ എന്നാണ് പറയുന്നത്. മനക്കമ്പാട്,മന്ദിരപ്പുള്ളി,കരിങ്കുളങ്ങര, വടക്കെ കൂട്ടാല, കിഴക്കെ കൂട്ടാല എന്നീ അഞ്ചു നായർഭവനങ്ങൾ ചേർന്നതാണ് എടത്തറ സ്വരൂപം. ഇതിൽ പുരുഷ പ്രജകൾ 'ഉണ്ണി' എന്നും സ്ത്രീകൾ 'വയങ്കരമ്മ' എന്നുമാണ് അറിയപ്പെടുന്നത്. ഇവർ രാജാധികാരമുള്ളവരായിരുന്നു. കോഴിക്കോട് സാമൂതിരിയും വള്ളുവനാട് രാജാവും തമ്മിൽ പോരാട്ടം വന്നപ്പോൾ ഇവർ വള്ളുവനാട്ട് രാജാവിൻറെ അധീശത്വം സ്വീകരിച്ചു. ഏറ്റവും മുതിർന്ന 5 പുരുഷ പ്രജകളെ ഇപ്രകാരമാണ് പറയുന്നത്. 1. എടത്തറ കൈമൾ 2. വയങ്കരോദ്ധാർ 3. വെള്ളാരസ്യാർ 4. എടത്തറ വലിയ നായർ 5. എടത്തറ നായർ

"https://ml.wiktionary.org/w/index.php?title=കൈമൾ&oldid=550493" എന്ന താളിൽനിന്ന് ശേഖരിച്ചത്