കാലരാത്രി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാലരാത്രി

  1. കാളരാത്രി

നവരാത്രിയുടെ ഏഴാം നാളിൽ ദുർഗ്ഗാ ഭാവങ്ങളിൽ ഏറ്റവും രൗദ്രവും ഭീഭത്സ ഭാവവുമായ കാളി അഥവാ കാലരാത്രീ ദേവിയെ ആരാധിക്കുന്നു. കാലരാത്രി തന്നെയാണ് ഭദ്രകാളി എന്നറിയപ്പെടുന്നത്. കാലരാത്രി ദേവി അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ പ്രദാനം ചെയ്യും. ചതുർബാഹുവായ ദേവി ത്രിലോചനയാണ്. കാഴ്ചയിൽ ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ഭക്തവാൽസല്യം നിറഞ്ഞ മാതൃസ്വരൂപിണിയാണ് കാലരാത്രീ ദേവി. ഭയവും ക്ലേശവും അകറ്റി ശുഭപ്രദായിനിയാണ് കാലരാത്രി ദേവി. അതിനാൽ തന്നെ ശുഭംകരി എന്നു നാമദേയവും ദേവിക്കുണ്ട്. ദേവിയുടെ ഇഷ്ട പുഷ്പം മുല്ലപ്പൂക്കളാണ്.

"https://ml.wiktionary.org/w/index.php?title=കാലരാത്രി&oldid=555061" എന്ന താളിൽനിന്ന് ശേഖരിച്ചത്