Jump to content

കണിയാൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കണിയാൻ

പദോൽപ്പത്തി: സംസ്കൃതം=ഗണക+ആചാര്യ അഥവാ ഗണ്യൻ गनयन എന്നത് തമിഴിൽ കനകാചാൻ അഥവാ കണികൻ അല്ലെങ്കിൽ കണിയൻ എന്നായി മാറുകയും അതിൽ നിന്നും മലയാളത്തിൽ ഗണക ആശാൻ അഥവാ ഗണക ഗുരു അതുപോലെ ഗണികൻ അഥവാ ഗണകൻ എന്ന നാമകരണത്തിനും കാരണമായതായി കാണുന്നു.

അങ്ങനെ തമിഴ്(പ്രാകൃതം) രൂപമായ വാക്ക് കണിയാൻ മലയാളത്തിലും പ്രചാരമായി.


സംസ്കൃതം= ഗണ്യതെ എന്നത് തമിഴിൽ കണിക്കുക എന്നായി തീർന്നു : മലയാളത്തിൽ അതു ഗണിയക്കുക അഥവാ കണക്കു ചെയ്യുക, അല്ലെങ്കിൽ ജ്യോതിഷം ചെയ്യുക എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം
  1. ജ്യോതിഷം, വൈദ്യം, അധ്യാപനം എന്നിവ കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഒരു ജാതി;
  2. അതിവിനയം കാണിക്കുന്നവൻ. (സ്ത്രീ.) കണിയാട്ടി
"https://ml.wiktionary.org/w/index.php?title=കണിയാൻ&oldid=343102" എന്ന താളിൽനിന്ന് ശേഖരിച്ചത്