ഉപയോക്താവിന്റെ സംവാദം:Vssun/test

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ദെന്താ പരിപാടി? :) —ഈ തിരുത്തൽ നടത്തിയത് Viswaprabha (സം‌വാദംസംഭാവനകൾ)

ബോട്ടുപയോഗിച്ച് നിർവചനങ്ങൾ ചേർക്കുന്ന സമയത്ത് നിലവിലുണ്ടായിരുന്ന താളുകളിൽ (അത്തരം താളുകളെ ബോട്ട് വെറുതേവിട്ടിരുന്നു) സ്പ്രെഡ്ഷീറ്റിൽനിന്നുള്ള വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു. ദിവസേന അഞ്ചോപത്തോ എണ്ണം ചെയ്യും. --Vssun (സംവാദം) 03:22, 26 ഡിസംബർ 2012 (UTC)

എങ്കിൽ അതു കുറേക്കൂടി വേഗത്തിലാക്കാൻ വഴിയുണ്ടെന്നു വരാം. സ്പ്രെഡ്ഷീറ്റും ലിസ്റ്റ് പ്രോസസ്സിങ്ങുമായി ബന്ധപ്പെട്ട എന്തുപരിപാടിയുണ്ടെങ്കിലും എന്നെയും കൂടെ ചേർക്കൂ. Face-smile.svg (ഒപ്പിടാഞ്ഞതു മനഃപൂർവ്വമാണു്. ഇതു് ഒരർത്ഥത്തിൽ ഒരു സ്വകാര്യസല്ലാപത്താളല്ലേ?) Face-smile.svg

ബോട്ടുപയോഗിച്ച് നിലവിലുള്ള താളിലേക്ക് ഒറ്റയടിക്ക് കൂട്ടിച്ചേർത്തതിനുശേഷം തിരുത്താം എന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്തായാലും ഓരോ താളും തുറക്കേണ്ടിവരും എന്നതിനാൽ ഇപ്പോഴത്തെ രീതി അവലംബിക്കാം എന്നുവിചാരിച്ചു. പണി തുടങ്ങിയിട്ട് കുറേ നാളായി. ഉപയോക്താവ്:Vssun എന്ന താളിൽ ചെയ്യുന്ന പണികൾ അപ്പപ്പോൾ ചേർക്കാറുണ്ട്. ഞാൻ ഏതാണ്ട് മുപ്പതിനായിരത്തിനുമുകളിൽ താളുകളേ ബോട്ടുപയോഗിച്ച് ചേർത്തിട്ടുള്ളൂ. ബാക്കിയുള്ളവ ജുനൈദിന്റെ കൈയിൽക്കാണും. എന്തെങ്കിലും ചെയ്യാനാകുമോ എന്ന് പറയൂ. --Vssun (സംവാദം) 08:36, 26 ഡിസംബർ 2012 (UTC)