ഇറക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഇറക്കുക

 1. താഴോട്ടാക്കുക, കീഴിലാകത്തക്കവണ്ണം പ്രവർത്തിക്കുക;
 2. വാഹനത്തിൽനിന്നു ആളിനേയോ സാമാനത്തേയോ തറയിലാക്കുക, കരയിലാക്കുക;
 3. അന്നനാളത്തിൽക്കൂടി താഴോട്ടുചെല്ലത്തക്കവണ്ണം കുടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുക;
 4. കരയിൽനിന്നും വെള്ളത്തിലാക്കുക;
 5. അയയ്ക്കുക, പുറത്താക്കുക;
 6. കുത്തിക്കയറ്റുക;
 7. ശമിപ്പിക്കുക;
 8. വിതയ്ക്കുക;
 9. കുറയ്ക്കുക;
 10. വ്യവസായത്തിനും മറ്റും പണം മുടക്കുക;
 11. പ്രസിദ്ധപ്പെടുത്തുക, പരസ്യപ്പെടുത്തുക, പ്രചാരണത്തിൽ വരത്തക്കവണ്ണം ചെയ്യുക, ഉദാ: നോട്ടീസ് അടിച്ചിറക്കുക;
 12. പറ്റിപ്പിടിച്ചിരിക്കുന്നത് ഇളകത്തക്കവണ്ണം വടിച്ചെടുക്കുക;
 13. കുറവുവരുത്തുക, തരം താഴ്ത്തുക, മോശപ്പെടുത്തുക
"https://ml.wiktionary.org/w/index.php?title=ഇറക്കുക&oldid=551811" എന്ന താളിൽനിന്ന് ശേഖരിച്ചത്