ആഗമം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ആഗമം
തന്ത്ര ശാസ്ത്രത്തിന്റെ പ്രധാന രണ്ടു ഭാഗങ്ങൾ ആണ് ആഗമം&നിഗമങ്ങൾ ആഗമം എന്ന് പറഞ്ഞാൽ ശിവൻ ദേവിക്ക് ഉപദേശിച്ച ജ്ഞാനം ആകുന്നു. അതിനെ ശൈവാഗമം എന്ന് പറയുന്നു. നിഗമം എന്നാൽ ദേവി ഭഗവാന് ഉപദേശിച്ചു കൊടുത്ത രഹസ്യങ്ങൾ ആകുന്നു അവയെ തന്ത്ര ശാസ്ത്രം എന്ന് പറയുന്നു....
വളരെ ഏറെ സങ്കീർണ്ണതകൾ ചില ആൾക്കാർ സൃഷ്ടിക്കുന്നു ഈ വിഷയത്തിൽ...
നിഗമം എന്നത് "വേദം" ആണന്നു പറഞ്ഞു കൊണ്ട്...
...നമ്മുടെ സംസ്കൃത ഭാഷയുടെ പ്രത്യേകതകൾ എന്താണ് എന്ന് വച്ചാൽ ഒരു വാക്കിനു തന്നെ നൂറോളം അർഥങ്ങൾ ഉണ്ട്.അത് കൊണ്ട് തന്നെ ഒരു വാക്കിന് അർത്ഥം കല്പിക്കുമ്പോൾ സന്ദർഭോചിതമാകണം അല്ലങ്കിൽ ചുക്കും ചുണ്ണാമ്പും പോലെ പരസ്പര ബന്ധമുണ്ടാകില്ല... ഉദാഹരണം
വേദത്തിൽ അനവധി സ്ഥലങ്ങളിൽ ഇന്ദ്ര ശബ്ദം പറഞ്ഞിട്ടുണ്ട്. നിരുക്ത പ്രകാരം ഇന്ദ്ര ശബ്ദത്തിനു നൂറിൽ അധികം അർത്ഥം ഉണ്ട്. പ്രകാശം, മഴ, ഇടിമിന്നൽ, പശു, എന്നിങ്ങനെ സന്ദർഭോചിതമായ അർത്ഥം ആണ് അതാതു സ്ഥലങ്ങളിൽ കല്പിക്കേണ്ടത്. നിഗമം എന്ന വാക്കിനു വേദം(അറിവ്) എന്ന അർത്ഥം അനവധി ആചാര്യന്മാർ മറ്റു പല സന്ദർഭങ്ങളിൽ കല്പിച്ചിട്ടുണ്ട് കാളീദാസൻ പോലും എന്ന് വച്ചു തന്ത്ര ശാസ്ത്രത്തിലും അതെ അർത്ഥം ആണ് എന്ന് മുൻവിധി എഴുതുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല? തന്ത്ര ശാസ്ത്രത്തിൽ പറയുന്ന നിഗമം എന്ന വാക്ക് അറുപത്തിനാല് തന്ത്രഗ്രന്ഥങ്ങൾ ആകുന്നു.... പിൽകാലത്ത് വൈദീക വൽക്കരിക്കപ്പെട്ട തന്ത്ര ശാസ്ത്രത്തിൽ അനവധി കൈകടത്തലുകൾ സംഭവിച്ചിട്ടുണ്ട് കൂടാതെ കുൽസിത ബുദ്ധിക്കാരായ വൈദീകവാദികൾ ഇത്തരത്തിൽ അനവധി ഇടങ്ങളിൽ കൈകടത്തി അർത്ഥങ്ങൾ മെനഞ്ഞിട്ടുണ്ട്.. അതിനർത്ഥം വേദം ശരിയല്ല എന്നല്ല വേദവും തന്ത്രവും രണ്ടു പാതയാണ് ആ പാതകൾ അപ്രകാരം രണ്ടായി തന്നെ നിൽക്കണം അല്ലങ്കിൽ രണ്ടിനും യഥാർത്ഥ സ്വത്ത നഷ്ടപ്പെടും. ശാക്തമതത്തിൽ നിന്ന് വളരെ ഏറെ വ്യത്യസ്തമാണ് വേദാചാരം എന്നത് അഭിനവ ഗുപ്തൻ കൃത്യമായി തെളിയിച്ചു തന്നിട്ടുണ്ട്. ശങ്കര വേദാന്തത്തിന്റെ അദ്വൈത സിദ്ധാന്തത്തെ ഖണ്ഡിച്ചു കൊണ്ട് അഭിനവ ഗുപ്തൻ ശാക്ത അദ്വൈത സിദ്ധാന്തം കൊണ്ട് വന്നത് തന്നെ അതിന്റെ ലക്ഷണം തെളിവ് ആകുന്നു...(തയ്യാറാക്കിയത് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക് ഹെറിറ്റേജ് കോഴിക്കോട്)
- വരവ്, വന്നുചേരൽ;
- ഉത്പത്തി, ഉദ്ഭവം;
- പരമ്പരാപ്രാപ്തമായ ജ്ഞാനം (ധർമശാസ്ത്രം, സ്മൃതി, ബ്രാഹ്മണം തുടങ്ങിയവ);
- വേദം, ശാസ്ത്രം;
- പ്രമാണങ്ങളിൽ ഒന്ന്, ശാബ്ദം, ആപ്തവാക്യം;
- (വ്യാക.) വർണങ്ങൾതമ്മിൽ ചേരുമ്പോൾ ഇടയിൽവരുന്ന വർണം;
- ലേഖ്യപ്രമാണം, ആധാരം;
- തന്ത്രഗ്രന്ഥം (ശിവശക്തികളുടെ ആരാധനയ്ക്കുള്ളത്);
- ധനലാഭം;
- (ജ്യോ.) ലാഭസ്ഥാനം, പതിനൊന്നാമിടം;
- വൃക്ഷം;
- രസീത്;
- ചരിത്രം; 1ആരാധനാസമ്പ്രദായം