Jump to content

അയിത്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അയിത്തം

പദോൽപ്പത്തി: <(സംസ്കൃതം) അശുദ്ധം
  1. തീണ്ടലും തൊടീലും, ചില ജാതിക്കാർ മറ്റുചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന വിശ്വാസത്തിൽനിന്നു ഉരുത്തിരിഞ്ഞ ആചാരം;
  2. അശുദ്ധം, പുലയും വാലായ്മയും

പലതരം അയിത്തം/ശുദ്ധങ്ങൾ

[തിരുത്തുക]
  • വഴിശ്ശുദ്ധം- വഴിയാത്ര ചെയ്താലുള്ളത്
  • തീണ്ടൽ ശുദ്ധം- അതത് അയിത്തജാതിക്കാർക്ക് പണഞ്ഞ അകലത്തിനുള്ളീൻ വന്നതുകാരണം ഉണ്ടാകുന്ന ശുദ്ധം
  • തീണ്ടാരി ശുദ്ധം
  • കുളീയാശുദ്ധം- കർമ്മങ്ങൾക്കിടക്ക് കുളി വിധിച്ചിടത്ത് കുളിക്കാതിരുന്നാൻ ഉണ്ടാകുന്ന അയിത്തം-(ശുദ്ധികുറവ്) - ഉദാ:- വേളിക്രിയക്കിടയിൽ കന്യാദാനത്തിനുശേഷം കുളീക്കാതിരുന്നാൽ
  • കാലുകഴുകാ ശുദ്ധം- കർമ്മങ്ങൾക്കിടക്ക് കാലുകഴുകേണ്ടിടത്ത് കാലുകഴുകാതിരുന്നാൻ ഉണ്ടാകുന്ന അയിത്തം-(ശുദ്ധികുറവ്) ഉദാ:- കാലുകഴുകിച്ചതിനുശേഷം സ്വന്തം കാലുകഴുകിയില്ലെങ്കിൽ
  • പുലശ്ശുദ്ധം - ബന്ധുക്കൾ മരിച്ചാലും, ജനിച്ചാലും ( പ്രാദെശികമായും ജാതിയനുസരിച്ചും പുലശ്ശുദ്ധം മാറുന്നു,)
  • വാലായ്മ
  • വെലിശ്ശുദ്ധം
  • ശാന്തിശുദ്ധം
"https://ml.wiktionary.org/w/index.php?title=അയിത്തം&oldid=550192" എന്ന താളിൽനിന്ന് ശേഖരിച്ചത്