Jump to content

അമൃതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അമൃതം

പദോൽപ്പത്തി: (സംസ്കൃതം)
  1. മരണത്തെ ഇല്ലാതാക്കുന്നത്, അമൃത്, പീയൂഷം, സുധ, സുരാസുരന്മാർചേർന്ന് പാലാഴി കടഞ്ഞെടുത്തത്, ദേവന്മാരുടെ പാനീയം;
  2. ആനന്ദപ്രദമായത് എന്ന സാമാന്യാർഥത്തിലും പ്രയോഗം. ഉദാ: കർണാമൃതം, നേത്രാമൃതം;
  3. മരണമില്ലായ്മ, അനശ്വരത, മോക്ഷം, നിത്യാനന്ദം;
  4. വെള്ളം;
  5. മേഘം;
  6. ചോറ്;
  7. ഉടൻകറന്ന പാൽ;
  8. നെയ്യ്;
  9. മോര്;
  10. യജ്ഞശിഷ്ടമായ ഹവിസ്സ് മുതലായത്;
  11. സോമരസം;
  12. മദ്യം;
  13. ഇമ്പമുണ്ടാക്കുന്നത്, മധുപദാർഥം.; യാചിക്കാതെകിട്ടിയ ഭിക്ഷ; രസം; സ്വർണം; ചിറ്റമൃത്; പന്നിക്കിഴങ്ങ്; അമൃതഫലം; വിഷം, വത്സനാഭം; ശുക്ലം; (ജ്യോ.) ചില നക്ഷത്രങ്ങളും തീയതികളും ചില ആഴ്ചകളും ചേർന്നുവരുമ്പോൾ ഉണ്ടാകുന്ന യോഗം; മഥുരാമണ്ഡലത്തിൽ വിഷ്ണുവിനു പ്രീയപ്പെട്ട ഒരു ഉപവനം; ബ്രഹ്മം; നാല് എന്ന സംഖ്യ
"https://ml.wiktionary.org/w/index.php?title=അമൃതം&oldid=550136" എന്ന താളിൽനിന്ന് ശേഖരിച്ചത്