വിക്കിനിഘണ്ടു:പഞ്ചായത്ത് (നയരൂപീകരണം)
മൂലരൂപങ്ങളല്ലാത്ത പദങ്ങളുടെ പേരിലുള്ള താളുകള്‍
ഏതെങ്കിലും ഒരു വാക്ക് നല്‍കിയതിനുശേഷം അതിന്റെ മറ്റു രൂപങ്ങള്‍ നല്‍കുന്നല്ലേ ഉചിതം? "ലക്കങ്ങളിലും " എന്ന വാക്ക് ആരെങ്കിലും തേടി വരുമോ ? വാക്ക് നല്‍കിയതിനുശേഷം ബാക്കി നല്‍കിയാല്‍ താളുകള്‍ വലുതാകുകയും കൂടുതല്‍ വിശദ്മായ വിവരങ്ങള്‍ നല്‍കുകയും ചെയ്യാമല്ലോ? --സുഗീഷ്(talk) 18:31, 8 ജനുവരി 2008 (UTC)
ഞാന്‍ ഈ താള്‍ വിപുലീകരിക്കാനുള്ള ഏക കാരണം അങ്ങനെ ഒരു താള്‍ കാലിയായി ആരോ സൃഷ്ടിച്ചിരുന്നു എന്നതാണ്. പക്ഷേ കൂടുതല്‍ ചിന്തിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍ ഞാന്‍ നിരത്തട്ടെ. ഇംഗ്ലീഷ് en:hearten എന്ന താള്‍ നോക്കുക. ഇവിടെ en:heartens, en:heartening, en:heartened എന്നിവയ്ക്കെല്ലാമായി വെവ്വേറെ താളുകളുണ്ട്. പക്ഷേ ഇംഗ്ലീഷില്‍ മലയാളത്തില്‍നിന്നുള്ള ഒരു വ്യത്യാസം പ്രത്യയം ചേര്‍ന്ന് വാക്ക് ഒരു സമസ്ത പദമായി മാറില്ല എന്നാണ്. ഉദാ: editions too, editions also = ലക്കങ്ങളിലും. അതുകൊണ്ട് സുഗീഷ് പറഞ്ഞ അത്രയും അളവില്‍ ഒരു പ്രശ്നമായി ഇതു ഇംഗ്ലീഷില്‍ വരില്ല. എന്നാല്‍ മലയാളത്തില്‍ സമസ്തപദങ്ങള്‍ ധാരാളമാവും.
അനുകൂലവും പ്രതികൂലവുമായി തോന്നിയവ കാര്യങ്ങള്‍ ഞാന്‍ താഴെ നിരത്തുന്നു:
സമസ്തപദങ്ങള്‍ക്ക് വ്യത്യസ്ത താളുകള്‍ ആവശ്യമില്ല
- മലയാളം വ്യാകരണം സാമാന്യം അറിയാവുന്നവര്‍ മൂലപദം അന്വേഷിച്ചാവും വരിക. ഉദാ: ലക്കങ്ങളിലും എന്നന്വേഷിക്കാന്‍ ലക്കം അല്ലെങ്കില്‍ ലക്കങ്ങള്‍ എന്ന വാക്കന്വേഷിച്ചാവും വരിക.
- മൂലപദത്തിന്റെ താളുകളില്‍ ശ്രദ്ധ/പ്രസക്തി നഷ്ടപ്പെടാം
- കൂടുതല്‍ താളുകള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ മനുഷ്യവിഭവശേഷി ചിലവാകും
സമസ്തപദങ്ങള്‍ക്ക് വ്യത്യസ്ത താളുകള്‍ ആവശ്യമുണ്ട്
- മലയാളം കാര്യമായി അറിയാത്ത ഒരു വ്യക്തി ഒരു മലയാളം പദത്തിന്റെ നിര്‍വചനം അന്വേഷിക്കുന്നത് ലക്കങ്ങളിലും എന്ന പദം കോപ്പി പേസ്റ്റ് ചെയ്തിട്ടാവും. അപ്പോള്‍ അതേ തലക്കെട്ടില്‍ ഒരു താള്‍ ഉണ്ടാവുന്നത് അയാള്‍ക്ക് സഹായകരമാവും
- മൂലപദത്തിന്റെ താളില്‍ എല്ലാ പദരൂപഭേദങ്ങളെയും പ്രതിപാദിക്കാം. മറ്റു താളില്‍ മൂലരൂപത്തിലേയ്ക്കു ബന്ധിപ്പിക്കുക മാത്രം ചെയ്യാം.ഉദാ: refraction, refractions എന്നീ താളുകള്‍ നോക്കുക.
നിര്‍ദേശിക്കുന്ന നയം
- നിലവില്‍ ഒരു ക്രിയയുടെ വര്‍ത്തമാന, ഭൂത, ഭാവികാലരൂപഭേദങ്ങള്‍ക്കും നാമത്തിന്റെ ബഹുവചനരൂപഭേദങ്ങള്‍ക്കും താളുകള്‍ സൃഷ്ടിക്കാം. സങ്കീര്‍ണ്ണമായ സമസ്തപദങ്ങള്‍ക്ക് താളുകള്‍ സൃഷ്ടിക്കാന്‍ നിലവില്‍ ശ്രമിക്കേണ്ട
- മൂലപദത്തിന്റെ താളില്‍ എല്ലാ പദരൂപഭേദങ്ങളെയും പ്രതിപാദിക്കാം. മറ്റു താളില്‍ മൂലരൂപത്തിലേയ്ക്കു ബന്ധിപ്പിക്കുക മാത്രം ചെയ്യാം.ഉദാ: refraction, refractions എന്നീ താളുകള്‍ നോക്കുക.
--Jacob.jose(talk) 18:48, 11 ജനുവരി 2008 (UTC)
റീഡയറക്ട് ചെയ്താല്‍ മതി. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് റൂഡയറക്ട് താള്‍ പ്രയോജനപ്പെറുത്തേണ്ടത്. അതായത് ലക്കങ്ങളിലും എന്നു തിരഞ്ഞു വരുന്ന ആളിനെ ലക്കം എന്ന താളിലേക്ക് കൊണ്ടു പോകണം. വേണനെകില്‍ ലക്കം എന്ന താളില്‍ തന്നെ അതിന്റെ വകഭേദങ്ങള്‍ കൊടുക്കാം. --Shijualex(talk) 05:03, 12 ജനുവരി 2008 (UTC)
- പക്ഷേ ഒരു പദത്തിന്റെ വ്യാകരണം മൂലമുള്ള പദരൂപഭേദം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലക്കങ്ങളിലും എന്ന താളില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സഹായകമാവില്ലേ? അതാണ് ഒരു റീഡയറക്ട് മാത്രം നല്‍കാതെ കുറച്ചു വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കണം എന്നു അഭിപ്രായപ്പെടാന്‍ കാരണം. പിന്നെ ഒന്നും ഇല്ലാതിരിക്കുന്നതിലും ഭേദം ഷിജു നിര്‍ദേശിച്ചപോലെ റീഡയറക്ട് ആണ്. അതുകൊണ്ട് റീഡയറക്ടില്‍ തുടങ്ങാം എന്നു തോന്നുന്നു. പിന്നെ ആളുകള്‍ സമയം കിട്ടുന്നതനുസരിച്ച് റീഡയറക്ട് താളുകള്‍ വ്യത്യസ്ത താളുകളാക്കട്ടെ, അല്ലേ.. --Jacob.jose(talk) 15:39, 12 ജനുവരി 2008 (UTC)
വിക്കിശബ്ദകോശം
ഈ സംരംഭത്തിന് വിക്കിനിഘണ്ടു എന്നതിനെക്കാള്‍ അനുയോജ്യമായ പേര് വിക്കിശബ്ദകോശം എന്നായിരിക്കും എന്നുതോന്നുന്നു. തലപ്പത്തിരിക്കുന്നവര്‍ ഈ അഭിപ്രായം പരിഗണിക്കുമല്ലോ.—ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Naveen Sankar (talk • contribs).
- നിര്‍ദേശം ഉള്‍ക്കൊള്ളുന്നു. കൂടുതല്‍ അഭിപ്രായങ്ങള്‍ക്കായി ഇങ്ങോട്ട് മാറ്റുന്നു. --Jacob.jose(talk) 21:01, 30 ജനുവരി 2008 (UTC)
- നവീന്റെ അഭിപ്രായം ഉചിതമാണെന്നു തോന്നുന്നു. ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യം വച്ചുനോക്കുമ്പോള്‍ വിക്കിശബ്ദകോശം എന്ന പേര് ആണ് കൂടുതല്‍ യോജിച്ചതെന്നു തോന്നുന്നു. പക്ഷേ നിലവില്‍ ഈ സംരംഭം ഒരു ഗുണമേന്മയുള്ള നിഘണ്ടുവെന്ന സ്ഥിതിയില്‍നിന്നുപോലും വളരെ അകലെയാണ്. അങ്ങനെ വരുമ്പോള്‍ ശബ്ദകോശം എന്ന പേര് പുതിയ ഉപയോക്താക്കളെ തെറ്റിധരിപ്പിക്കാന്‍ ഇടയാക്കും എന്ന് എനിക്ക് ആശങ്കയുണ്ട്. നിലവില്‍ നാമെല്ലാം ഈ പ്രസ്ഥാനം മലയാളം നിഘണ്ടു, ബഹുഭാഷാ-മലയാളം നിഘണ്ടു എന്നീ രണ്ടു ലക്ഷ്യങ്ങള്‍ ആദ്യം കൈവരിക്കട്ടെ എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണല്ലോ പ്രവര്‍ത്തിക്കുന്നത്.
- ആയതിനാല്‍ ഈ നിര്‍ദേശം പിന്നീട് പരിഗണിക്കാമെന്നാണെന്റെ അഭിപ്രായം. എല്ലാവരില്‍നിന്നും കൂടുതല്‍ അഭിപ്രായങ്ങളറിയാന്‍ ആഗ്രഹമുണ്ട്. --Jacob.jose(talk) 15:11, 31 ജനുവരി 2008 (UTC)
ആഗോള ബോട്ടുകള്‍ (Global bots)
ആഗോള ബോട്ടുകള്‍ക്ക് മലയാളം വിക്കിയില്‍ പ്രത്യേക അനുവാദം കൂടാതെതന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവദിക്കാം എന്ന നിര്‍ദേശം വയ്ക്കുന്നു. ആഗോള ബോട്ടുകള്‍ അഥവാ Global Botsനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ താള്‍ നോക്കുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ മെറ്റായില്‍ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ വാസ്തവികത പരിശോധിച്ച് ഉറപ്പിച്ച യന്ത്രങ്ങള്‍ക്കുമാത്രമാണ് ആഗോള ബോട്ട് പദവി നല്‍കുന്നത്. അതുപോലെ ആഗോളബോട്ട് നയപ്രകാരം ഇവ മലയാളം വിക്കിയില്‍ അന്തര്‍വിക്കി കണ്ണികള്‍ ശരിയാക്കലും ഇരട്ട തിരിച്ചുവിടലുകള്‍ ശരിയാക്കലും മാത്രമേ ഇവയ്ക്ക് ചെയ്യാന്‍ പാടുള്ളൂ.
യുക്തമായ കാരണങ്ങള്‍ സഹിതം ആരും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് മലയാളം വിക്കിനിഘണ്ടുവിലെ ഔദ്യോഗിക നയമായി കണക്കാക്കുന്നതാണ്. (For Stewards: It is proposed that Global Bots be permitted in Malayalam Wiktionary. If there is no objection within two weeks, the proposal will be incorporated as a policy of malayalam wiktionary) --Jacob.jose(talk) 23:10, 28 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ്(talk) 14:11, 30 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു --ViswaPrabha (വിശ്വപ്രഭ)(talk) 22:39, 4 ഏപ്രില്‍ 2009 (UTC)
തീരുമാനം: Global bots are now permitted on ml.wiktionary --Jacob.jose(talk) 02:57, 21 ഏപ്രില്‍ 2009 (UTC) |