അഭ്യാസം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അഭ്യാസം
- ഒരുവിദ്യ പഠിക്കുവാൻ തുടർന്നുള്ള പരിശീലനം, പഠനം;
- ആയുദ്ധപരിശീലനം, യുദ്ധപരിശീലനം;
- കച്ചകെട്ടിനടത്തുന്ന ചാട്ടം. മറിച്ചിൽ മുതലായ കായികവിദ്യകൾ;
- പല്ലവി പാടൽ; ഒരേവിഷയത്തിൽത്തന്നെ മനസ്സിനെ ഉറപ്പിച്ചു നിറുത്തൽ, ഏകാഗ്രത;
- ശീലം, പതിവ്, വഴക്കം, പരിചയം;
- (സം.വ്യാകരണം) ഇരട്ടിച്ചധാതുവിന്റെ ആദ്യഭാഗം;
- (ഗണിത.) ഗുണനക്രിയ;
- (പാഠ്യപദ്ധതിയിൽ) ആവർത്തിച്ചു പഠിക്കാനായി നിർദേശിച്ചിരിക്കുന്ന ഭാഗം;
- തന്ത്രം, ഉപായം, വിദ്യ;
- സാമർഥ്യം;
- സാമീപ്യം, അയൽപക്കം