Jump to content

mathematical induction

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഗണിതീയ ആഗമനം
    1. എണ്ണൽ സംഖ്യകളെ സംബന്ധിക്കുന്ന പ്രസ്‌താവനകൾ തെളിയിക്കാനുപയോഗിക്കുന്ന ഒരു പൊതുരീതി. p(n) എന്നത്‌ n എന്ന എണ്ണൽസംഖ്യ ഉൾപ്പെടുന്ന ഒരു പ്രസ്‌താവനയാണ്‌. ഈ പ്രസ്‌താവന n=1ആകുമ്പോൾ ശരിയാണെന്ന്‌ തെളിയിക്കുക. n=k ആകുമ്പോൾ ഈ പ്രസ്‌താവന ശരിയാണെന്ന്‌ അനുമാനിച്ചുകൊണ്ട്‌ n=k+1 നും ശരിയാണെന്ന്‌ തെളിയിക്കാൻ കഴിഞ്ഞാൽ n=2, 3, 4, ......... എന്നിങ്ങനെ എല്ലാ എണ്ണൽ സംഖ്യകൾക്കും ഗണിതീയ ആഗമനതത്വം ഉപയോഗിച്ച്‌ ഈ പ്രസ്‌താവന ശരിയായിരിക്കും. ഉദാ: 1+2+3+.......+n=n(n+1)/2 എന്ന്‌ ഈ വഴിക്ക്‌ തെളിയിക്കാം.
"https://ml.wiktionary.org/w/index.php?title=mathematical_induction&oldid=544495" എന്ന താളിൽനിന്ന് ശേഖരിച്ചത്