map projections

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ഭൂപ്രക്ഷേപങ്ങൾ
    1. ഭൂമിയെ ആവരണം ചെയ്‌തിരിക്കുന്നതായി സങ്കൽപിക്കുന്ന അക്ഷാംശ-രേഖാംശരേഖകളുടെ ജാലികയെ അടിസ്ഥാനമാക്കി ഗ്ലോബിലെ വിശദാംശങ്ങൾ ഏതെങ്കിലും പരന്ന പ്രതലത്തിലേക്ക്‌ പകർത്തുന്ന സമ്പ്രദായമാണ്‌ ഭൂപ്രക്ഷേപം. ഒരു ഗ്ലോബിലേതിനേക്കാൾ വിശദാംശങ്ങളോടെ ചെറിയ പ്രദേശങ്ങളെ പോലും വലിയ സ്‌കെയിലിൽ ചിത്രീകരിക്കാൻ ഭൂപ്രക്ഷേപങ്ങൾ സഹായിക്കുന്നു. ത്രിമാനമായ ഭൂപ്രദേശങ്ങളെ ദ്വിമാനപ്രതലത്തിലേക്ക്‌ പ്രക്ഷേപിക്കുമ്പോൾ ചില വൈകൃതങ്ങൾ കടന്നുകൂടുന്നു. ദൂരം, ദിശ, വിസ്‌തീർണം, ആകൃതി ഇവയിലാണ്‌ വൈകൃതങ്ങൾ ഉണ്ടാവുക. ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം മാത്രമേ വൈകൃതങ്ങൾ ഒഴിവാക്കി ഒരേയവസരത്തിൽ ഒരു ഭൂപടത്തിൽ കൃത്യമായി ചിത്രീകരിക്കാനാവൂ. പ്രക്ഷേപത്തിന്‌ ഉപയോഗിക്കുന്ന രീതിയെ ആസ്‌പദമാക്കി രൂഢപ്രക്ഷേപം, ദർശനപ്രക്ഷേപം എന്നിങ്ങനെ തരംതിരിക്കാം.. കോണിക്കൽ പ്രക്ഷേപം, സിലിണ്ട്രിക്കൽ പ്രക്ഷേപം, ബോൺ പ്രക്ഷേപം, അസിമുത്തൽ പ്രക്ഷേപം, മെർക്കാറ്റർ പ്രക്ഷേപം എന്നിവ സാധാരണ ഉപയോഗിക്കപ്പെടുന്ന പ്രക്ഷേപങ്ങളിൽ ചിലതാണ്‌.
"https://ml.wiktionary.org/w/index.php?title=map_projections&oldid=544500" എന്ന താളിൽനിന്ന് ശേഖരിച്ചത്