Jump to content

magneto hydro dynamics

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. കാന്തിക ദ്രവഗതികം
    1. സുചാലകങ്ങളായ ദ്രവങ്ങളും കാന്തിക മണ്ഡലവും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ സംബന്ധിച്ച പഠനശാഖയാണിത്‌. MHD എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഇതിന്റെ അടിസ്ഥാന തത്വം വിദ്യുത്‌ കാന്തിക പ്രരണമാണ്‌. പക്ഷേ പഠനവിധേയമാകുന്ന ചാലകം ദ്രവമായതിനാൽ സൈദ്ധാന്തിക വിശകലനം സങ്കീർണമാണ്‌. ഉയർന്ന താപനിലയുള്ള ഒരു അയണീകൃത വാതകം (പ്ലാസ്‌മ) ഒരു കാന്തിക ക്ഷേത്രത്തിലൂടെ കടന്നുപോകുമ്പോൾ വിദ്യുത്‌ ചാലക ബലം സൃഷ്‌ടിക്കപ്പെടുന്നു. ഇതുമൂലമുണ്ടാകുന്ന വിദ്യുത്‌ധാരയെ രണ്ട്‌ ഇലക്‌ട്രാഡുകൾ ഉപയോഗിച്ച്‌ ശേഖരിക്കാനാവും. ബോയ്‌ലറിന്റെയും ആവിയന്ത്രത്തിന്റെയുമൊന്നും സഹായം കൂടാതെ താപോർജത്തെ നേരിട്ട്‌ വൈദ്യുതോർജമാക്കി മാറ്റാനുള്ള മാർഗം എന്ന നിലയ്‌ക്കാണ്‌ MHDപ്രാധാന്യമർഹിക്കുന്നത്‌. MHD ഉപയോഗിച്ചുള്ള വൈദ്യുതോല്‌പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്‌ ഉപയോഗിക്കുന്ന വാതകത്തിന്റെ ചാലകതയാണ്‌. ഇതാകട്ടെ വാതകത്തിന്റെ സ്വഭാവഗുണങ്ങളെയും അതിന്റെ താപനിലയെയുമാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. 3000മോ 4000മോ 0Cതാപനിലകളിൽപ്പോലും വാതകത്തിലെ അയോൺ സാന്ദ്രത ലക്ഷത്തിലൊരംശമേ വരൂ. ഈ താപനിലകളിൽ എളുപ്പം അയണീകരിക്കപ്പെടുന്ന മൂലകങ്ങൾ (ഉദാ: പൊട്ടാസ്യം) വാതകത്തോടു ചേർത്താണ്‌ ഇത്തരം അവസരങ്ങളിൽ വാതകത്തിന്റെ ചാലകത വർധിപ്പിക്കുന്നത്‌. "സീഡിങ്‌' എന്നാണിതറിയപ്പെടുന്നത്‌. പക്ഷേ സീഡിങ്‌ നടത്തിയാൽ പോലും വാതകങ്ങളുടെ ചാലകത ചെമ്പിന്റെ ചാലകതയുടെ ലക്ഷത്തിലൊന്നോളമേ വരൂ. തൻമൂലം മാഗ്‌നെറ്റോ ഹൈഡ്രാഡൈനാമിക്‌ ജനറേറ്ററുകളുടെ വലുപ്പം അതിഭീമമായിരിക്കും. ദക്ഷത വളരെ കുറവും.
"https://ml.wiktionary.org/w/index.php?title=magneto_hydro_dynamics&oldid=544502" എന്ന താളിൽനിന്ന് ശേഖരിച്ചത്